പൂട്ടിയിട്ട് യാത്ര പോകുന്ന വീടുകൾക്ക് പൊലീസിന്റെ സംരക്ഷണം: പോൽ-ആപ്പ് വഴി അപേക്ഷിക്കാം
ഷീബ വിജയൻ
അവധിക്കാലത്തോ മറ്റ് ആവശ്യങ്ങൾക്കോ വീടുകൾ പൂട്ടിയിട്ട് യാത്രചെയ്യുന്നവർക്ക് ആശ്വാസമായി കേരള പൊലീസിന്റെ സുരക്ഷാ സംവിധാനം. പൊലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ പോൽ-ആപ്പ് (POL-APP) വഴി വിവരം അറിയിച്ചാൽ വീട്ടിലും പരിസരത്തും പ്രത്യേക പൊലീസ് നിരീക്ഷണം ഏർപ്പെടുത്തും. സംസ്ഥാനത്ത് ഇതുവരെ 31,188 പേരാണ് ഈ സൗകര്യം പ്രയോജനപ്പെടുത്തിയിട്ടുള്ളത്.
ആപ്പിലെ 'ലോക്ക്ഡ് ഹൗസ് ഇൻഫർമേഷൻ' എന്ന വിഭാഗത്തിലാണ് ഇതിനായി അപേക്ഷ നൽകേണ്ടത്. യാത്ര പുറപ്പെടുന്നതിന് കുറഞ്ഞത് 48 മണിക്കൂർ മുമ്പെങ്കിലും വിവരം അറിയിക്കണം. പരമാവധി ഏഴു ദിവസം മുമ്പുവരെ അപേക്ഷിക്കാം. യാത്രപോകുന്ന ദിവസങ്ങൾ, വീടിന്റെ ഫോട്ടോ, വിലാസം, ബന്ധുവിന്റെയോ അയൽവാസിയുടെയോ വിവരങ്ങൾ എന്നിവ നൽകേണ്ടതുണ്ട്. പരമാവധി 14 ദിവസം വരെയാണ് പൊലീസ് നിരീക്ഷണം ലഭ്യമാകുക. അതിൽക്കൂടുതൽ ദിവസം ആവശ്യമാണെങ്കിൽ പുതിയ അപേക്ഷ സമർപ്പിക്കണം.
eweqwqwqw

