വിറ്റഴിഞ്ഞത് 70,000-ത്തിലധികം ടിക്കറ്റുകൾ: വൻ വിജയമായി ഇത്തിഹാദ് റെയിൽ


ഷീബ വിജയൻ

യുഎഇയിൽ പാസഞ്ചർ ട്രെയിൻ സർവീസ് ആരംഭിച്ച ഇത്തിഹാദ് റെയിൽ വൻ വിജയത്തിലേക്ക്. ജൂൺ 30-ന് സർവീസ് ആരംഭിച്ച ശേഷം അഞ്ച് ആഴ്ചയ്ക്കുള്ളിൽ 70,000-ത്തിലധികം ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. ഭൂരിഭാഗം യാത്രക്കാരും ശരാശരി 12 ദിവസം മുമ്പ് തന്നെ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതായി ഇത്തിഹാദ് റെയിൽ അധികൃതർ അറിയിച്ചു.

ഓഗസ്റ്റ് 15-ന് അബുദാബിയിൽ നിന്ന് ഫുജൈറയിലേക്കുള്ള ട്രെയിൻ ടിക്കറ്റുകൾ പൂർണ്ണമായും വിറ്റുതീർന്നു. യാത്രക്കാരുടെ സൗകര്യാർത്ഥം പ്രമുഖ കമ്പനികളുമായി സഹകരിച്ച് കാർ റെന്റൽ, ടാക്സി, ഫീഡർ ബസ് സർവീസുകളും സ്റ്റേഷനുകളിൽ ലഭ്യമാക്കിയിട്ടുണ്ട്. ദുബായിലെ ജുമൈറ ഗോൾഫ് എസ്റ്റേറ്റ്, ഷാർജയിലെ അൽ ദൈദ് സ്റ്റേഷനുകൾ സെപ്റ്റംബർ 30-ഓടെ പ്രവർത്തനക്ഷമമാകും.

article-image

eqwewew

You might also like

  • Lulu Exchange
  • Straight Forward

Most Viewed