ലൈംഗിക പീഡന പരാതി: ബ്രിജ് ഭൂഷൺ ശരൺ സിംഗിനെ കുറ്റവിമുക്തനാക്കി
ഷീബ വിജയൻ
വനിതാ ഗുസ്തി താരങ്ങൾക്ക് നേരെ ലൈംഗിക പീഡനം നടത്തിയെന്ന പരാതിയിൽ, ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷനും മുൻ ബിജെപി ലോക്സഭാംഗവുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെ ഡൽഹി റൗസ് അവന്യൂ കോടതി കുറ്റവിമുക്തനാക്കി. ഡൽഹി റൗസ് അവന്യൂ കോടതിയിലെ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് അശ്വനി പൻവാറാണ് കേസിൽ വിധി പ്രസ്താവിച്ചത്. 2023 ഏപ്രിലിൽ ആറ് വനിതാ ഗുസ്തി താരങ്ങൾ നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. സാക്ഷി മാലിക്, ബജ്രംഗ് പുനിയ, വിനേഷ് ഫോഗട്ട് തുടങ്ങിയ പ്രമുഖ താരങ്ങൾ ഇദ്ദേഹത്തിനെതിരെ വൻ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
dsfdfsds

