കാലവർഷക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം, 7 പേരെ കാണാനില്ല: മുഖ്യമന്ത്രി


ഷീബ വിജയൻ

സംസ്ഥാനത്ത് കാലവർഷക്കെടുതിയിൽ ഇതുവരെ 15 പേർ മരിക്കുകയും 7 പേരെ കാണാതാവുകയും ചെയ്തതായി മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണ്. പത്തനംതിട്ടയിൽ വെള്ളക്കെട്ട് രൂക്ഷമായതിനാൽ പ്രത്യേക രക്ഷാപ്രവർത്തന സന്നാഹങ്ങളും ഹെലികോപ്റ്ററുകളും എന്.ഡി.ആർ.എഫ് സംഘത്തെയും സജ്ജമാക്കിയിട്ടുണ്ട്. ദുരിതാശ്വാസ ധനസഹായ തുകകളും വീടു നഷ്ടപ്പെട്ടവർക്കുള്ള ആശ്വാസധനവും സർക്കാർ വർദ്ധിപ്പിച്ചു. നിലവിൽ 316 ക്യാമ്പുകളിലായി 10,018 പേർ താമസിക്കുന്നുണ്ട്. ഡാമുകൾ തുറക്കുന്നതിനെക്കുറിച്ചുള്ള വ്യാജ പ്രചാരണങ്ങൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

article-image

dfdfdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed