കനത്ത മഴ: ജാഗ്രത പാലിക്കണം, നിർദേശങ്ങൾ അനുസരിക്കണം: കോട്ടയം ജില്ലാ കളക്ടർ


ഷീബ വിജയൻ

കോട്ടയം ജില്ലയിൽ കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ മീനച്ചിലാറ്റിലടക്കം ജലനിരപ്പ് ഉയരുന്നതിനാൽ നദികളുടെ തീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ ചേതൻ കുമാർ വീണ അറിയിച്ചു. റവന്യൂ, പോലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങളും മൈക്ക് അനൗൺസ്‌മെന്റുകളും അനുസരിച്ച് ആവശ്യമെങ്കിൽ ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ സുരക്ഷിത സ്ഥാനങ്ങളിലേക്കോ മാറണം. ചേർത്തല-കുമരകം-കോട്ടയം റോഡിൽ വെള്ളം കയറിയതിനാൽ ഈ റൂട്ടിലൂടെയുള്ള വാഹനയാത്ര ഒഴിവാക്കണമെന്നും, അടിയന്തര സാഹചര്യങ്ങളിൽ കൺട്രോൾ റൂമുകളുമായി ബന്ധപ്പെടണമെന്നും കളക്ടർ നിർദേശിച്ചു.

article-image

sdfsdfsdsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed