രാജി വാർത്തകൾ തള്ളി സുരേഷ് ഗോപി; 'സിനിമാ കഥകൾ വിശ്വസിക്കരുത്'
ഷീബ വിജയൻ
കേന്ദ്രമന്ത്രിസഭാ പുനഃസംഘടന നടക്കാനിരിക്കെ, താന്‍ രാജിസന്നദ്ധത അറിയിച്ചുവെന്ന വാര്‍ത്തകളോട് പ്രതികരിച്ച് സുരേഷ് ഗോപി. രാജിസന്നദ്ധത അറിയിച്ച കാര്യം താന്‍ മാത്രം അറിഞ്ഞില്ലെന്ന് സുരേഷ് ഗോപി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. സത്യം അറിയാന്‍ ഒരൊറ്റ ക്ലിക്ക് മതിയെന്നും ഇത്തരം സിനിമാ കഥകള്‍ വിശ്വസിച്ച് ആരും സമയം കളയരുതെന്നും അദ്ദേഹം വ്യക്തമാക്കി. വ്യാജ വാര്‍ത്തകള്‍ ചമയ്ക്കുന്നവരോട് 'ലത് ശരിയല്ല... ഇനിയെങ്കിലും മാറ്റണം' എന്നും അദ്ദേഹം കുറിച്ചു.
കേന്ദ്രമന്ത്രിസഭയില്‍ നിന്നും തന്നെ ഒഴിവാക്കണമെന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടതായും ഇക്കാര്യം അദ്ദേഹം പ്രധാനമന്ത്രിയെയും അമിത് ഷാ അടക്കമുള്ള നേതാക്കളെ അറിയിച്ചതായും മാധ്യമങ്ങളിൽ വാർത്തകൾ വന്തിരുന്നു. നിരവധി സിനിമകള്‍ പൂര്‍ത്തിയാക്കാനുളള സാഹചര്യത്തിലാണ് ഇത്തരമൊരു ആവശ്യം മുന്നോട്ടുവച്ചതെന്നായിരുന്നു റിപ്പോർട്ടുകൾ. നിലവില്‍ പെട്രോളിയം-പ്രകൃതി വാതക, ടൂറിസം വകുപ്പുകളുടെ കേന്ദ്രസഹമന്ത്രിയാണ് സുരേഷ് ഗോപി. 2024 തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ നിന്ന് വന്‍ഭൂരിപക്ഷത്തിലാണ് അദ്ദേഹം വിജയിച്ചത്. കേരളത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ബിജെപി എംപിയാണ് അദ്ദേഹം. മന്ത്രിയായ ശേഷം സിനിമ ചെയ്യാൻ സാധിക്കാത്ത സാഹചര്യമുള്ളതിനാൽ തന്നെ ഒഴിവാക്കി പകരം സദാനന്ദനെ മന്ത്രിയാക്കണമെന്ന് അദ്ദേഹം മുൻപും ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഈ മാസം പകുതിയോടെ കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയുണ്ടാകുമെന്നാണ് വിവരം.
adefsreddfsds

