ധവളപത്രം എഐ ഉപയോഗിച്ച് ഉണ്ടാക്കിയത്; രഹസ്യരേഖകൾ ചോർന്നുവെന്ന് തോമസ് ഐസക്
ഷീബ വിജയൻ
സംസ്ഥാന ധനവകുപ്പിന്റെ ധവളപത്രം എഐ (കൃത്രിമ ബുദ്ധി) ഉപയോഗിച്ചാണ് തയ്യാറാക്കിയതെന്ന ആരോപണവുമായി മുന്‍ ധനമന്ത്രി തോമസ് ഐസക്ക് രംഗത്തെത്തി. ധനവകുപ്പിലെ അതീവ രഹസ്യരേഖകള്‍ എഐ പ്ലാറ്റ്‌ഫോമുകള്‍ക്ക് നല്‍കിയെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി വ്യക്തത വരുത്തണമെന്നും തോമസ് ഐസക് ആവശ്യപ്പെട്ടു. തിരുവനന്തപുരം എകെജി സെന്ററില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരാഴ്ചയില്‍ താഴെ സമയത്തിനുള്ളിൽ 190 ലധികം പേജുകളുള്ള ധവളപത്രം തയ്യാറാക്കിയപ്പോൾ തന്നെ അത്ഭുതം തോന്നിയെന്നും ഐസക് പറഞ്ഞു. എഐ കണ്ടന്റ് ഡിറ്റക്ഷന്‍ ടൂള്‍സ് ഉപയോഗിച്ച് പരിശോധിച്ചപ്പോഴാണ് ധവളപത്രത്തിന്റെ ഭൂരിഭാവും എഐ ഉപയോഗിച്ചാണ് തയ്യാറാക്കിയതെന്ന് കണ്ടെത്തിയത്. ആധുനികകാലത്ത് എഐ ഉപയോഗിക്കുന്നതിന് താന്‍ എതിരല്ലെന്നും എന്നാൽ ധനവകുപ്പ് രഹസ്യമായി സൂക്ഷിക്കേണ്ട രേഖകള്‍ ഇതേതുടര്‍ന്ന് പരസ്യപ്പെട്ടു കഴിഞ്ഞെന്നും ഐസക് പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് സംബന്ധിച്ച് സുപ്രീം കോടതി, ഹൈക്കോടതി, കേന്ദ്ര ധനവകുപ്പ് തുടങ്ങിയവയെല്ലാം തന്നെ ഇതിനകം മാര്‍ഗനിര്‍ദേശം നല്‍കിയിട്ടുണ്ട്. സുരക്ഷാ പ്രശ്നങ്ങൾ ഉള്ളതിനാൽ ചാറ്റ് ജിപിടി ഉൾപ്പെടെയുള്ള എഐ ടൂളുകൾ ഇത്തരം ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ലെന്നും തോമസ് ഐസക് വ്യക്തമാക്കി.
qw2eeqweqwqw3e

