അജിത് പവാറിന്റെ മരണം; ഡി.ജി.സി.എ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു


ശാരിക l ദേശീയം l മുംബൈ

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ ഉൾപ്പടെ ആറുപേർ കൊല്ലപ്പെട്ട വിമാനാപകടത്തിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA).

ഇന്ന് രാവിലെ 8.45ന് അടിയന്തര ലാൻഡിംഗിനിടെയാണ് എൻസിപി നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാർ ഉൾപ്പടെയുണ്ടായിരുന്നവർ സഞ്ചരിച്ച വിമാനം അപകടത്തിൽത്തിൽപ്പെട്ടത്. ബാരാമതി വിമാനത്താവളത്തിൽ ഇടിച്ചിറങ്ങിയ വിമാനം പൂർണമായും കത്തിനശിച്ചു.

അപകടസ്ഥലത്തുനിന്ന് ചിന്നിച്ചിതറിയ നിലയിൽ മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു. പ്രാദേശിക തെരഞ്ഞെടുപ്പിന് മുന്നോടിയായി റാലികളിൽ സംസാരിക്കാനാണ് അദ്ദേഹം ബാരാമതിയിലേക്ക് പുറപ്പെട്ടത്. പൈലറ്റും അജിത് പവാറും അംഗ രക്ഷകരും ഉൾപ്പെടെ മരിച്ചതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. സ്വകാര്യ ചാർട്ടേഡ് വിമാനത്തിലായിരുന്നു പവാർ സഞ്ചരിച്ചിരുന്നത്.

article-image

jjgjg

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed