മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ വിമാനാപകടത്തിൽ മരിച്ചു
ശാരിക I ദേശീയം I മുംബൈ:
മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ(66) വിമാനാപകടത്തിൽ മരിച്ചു. രാവിലെ 8.45ഓടെ ബരാമതിയിലായിരുന്നു അജിത് പവാറിന്‍റെ അന്ത്യം.
അടിയന്തര ലാൻഡിംഗിനിടെ തകർന്നുവീണ വിമാനം പൂർണമായും കത്തിനശിക്കുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന മൂന്നു പേരും മരിച്ചുവെന്നാണ് റിപ്പോർട്ട്. മുംബൈയിൽനിന്ന് 260 കിലോ മീറ്റർ അകലെയുള്ള ബാരാമതിയിലെ കർഷകരുടെ പരിപാടിയിൽ പങ്കെടുക്കാനായി അജിത് പവാറും മറ്റ് അഞ്ചു പേരും യാത്ര ചെയ്യുകയായിരുന്നു. രാവിലെയാണ് മുംബൈയിൽനിന്നു സ്വകാര്യ വിമാനത്തിൽ യാത്ര തിരിച്ചത്.
വിമാനം ലാൻഡിംഗിനിടെയാണ് അപകടത്തിൽ പെട്ടത്. വിമാനത്തിനു സാങ്കേതിക തകരാർ ഉണ്ടായെന്നാണ് പ്രാഥമിക നിഗമനം.
aa


