പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസിൽ വെയർഹൗസുകൾക്ക് തീപിടിച്ച് ഏഴ് മരണം; നിരവധി പേരെ കാണാതായി
ശാരിക l ദേശീയം l കൊൽക്കത്ത:
പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലുള്ള രണ്ട് വെയർഹൗസുകളിൽ തിങ്കളാഴ്ച പുലർച്ചെയുണ്ടായ വൻ തീപിടിത്തത്തിൽ ഏഴ് പേർ മരിച്ചു. നസീറാബാദ് പ്രദേശത്തെ വെയർഹൗസുകളിലാണ് അപകടമുണ്ടായത്. നിരവധി പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
നിലവിൽ മൂന്ന് പേരുടെ മൃതദേഹങ്ങൾ മാത്രമാണ് പോലീസിന് കണ്ടെത്താനായത്, ബാക്കിയുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്. അഗ്നിരക്ഷാസേനയുടെ ദീർഘനേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. അപകടത്തിൽ 16 പേർ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണമില്ലാത്ത റിപ്പോർട്ടുകളുണ്ട്. തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും പോലീസ് അന്വേഷണം ആരംഭിച്ചതായും അധികൃതർ വ്യക്തമാക്കി.
eer


