എലത്തൂരിൽ പെൺസുഹൃത്തിനെ ഒരുമിച്ച് ജീവനൊടുക്കാമെന്ന് വിശ്വസിപ്പിച്ച് വിളിച്ചുവരുത്തി കൊലപ്പെടുത്തിയ യുവാവ് പിടിയിൽ
ശാരിക l കേരളം l കോഴിക്കോട്:
കോഴിക്കോട് എലത്തൂരിൽ പെൺസുഹൃത്തിനെ ഒരുമിച്ച് ആത്മഹത്യ ചെയ്യാമെന്ന് പ്രലോഭിപ്പിച്ച് വിളിച്ചുവരുത്തിയ ശേഷം കൊലപ്പെടുത്തിയ സംഭവത്തിൽ വൈശാഖൻ എന്ന യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും കഴുത്തിൽ കുരുക്കിട്ട ശേഷം യുവതി നിന്നിരുന്ന സ്റ്റൂൾ യുവാവ് തട്ടിമാറ്റുകയായിരുന്നുവെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.
വൈശാഖന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയപ്പോൾ ആദ്യം ഇത് ആത്മഹത്യയാണെന്നാണ് കരുതിയിരുന്നത്. എന്നാൽ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കൃത്യം നടത്തിയ ശേഷം രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ പോലീസ് പിടികൂടുകയായിരുന്നു.
sdfs


