ദക്ഷിണ കൊറിയക്കുമേലുള്ള താരിഫ് 25 ശതമാനമായി വർദ്ധിപ്പിച്ച് ട്രംപ്; വ്യാപാര കരാർ വൈകുന്നതിൽ നടപടി
ശാരിക l അന്തർദേശീയം l സോൾ:
യു.എസുമായുള്ള വ്യാപാര കരാർ അംഗീകരിക്കുന്നതിൽ ദക്ഷിണ കൊറിയ കാലതാമസം വരുത്തിയതിനെത്തുടർന്ന് രാജ്യാന്തര വ്യാപാര നികുതി (താരിഫ്) 15 ശതമാനത്തിൽ നിന്ന് 25 ശതമാനമായി ഉയർത്തുമെന്ന് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷം ഒപ്പിട്ട കരാറിന് ദക്ഷിണ കൊറിയൻ നിയമസഭയുടെ അംഗീകാരം ലഭിക്കാൻ വൈകുന്നതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്. ഓട്ടോമൊബൈൽ, തടി, ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾ എന്നിവയെയാണ് ഈ നികുതി വർദ്ധനവ് പ്രധാനമായും ബാധിക്കുക.
താരിഫ് 25 ശതമാനത്തിൽ നിന്ന് 15 ശതമാനമായി കുറയ്ക്കാമെന്ന യു.എസ് വാഗ്ദാനത്തിന്മേൽ കഴിഞ്ഞ ജൂലൈയിലാണ് ഇരുരാജ്യങ്ങളും പുതിയ വ്യാപാര കരാറിൽ എത്തിയത്. ഇതിന് പകരമായി പ്രധാന യു.എസ് വ്യവസായങ്ങളിൽ 350 ബില്യൺ നിക്ഷേപിക്കാമെന്ന് ദക്ഷിണ കൊറിയയും സമ്മതിച്ചിരുന്നു. എന്നാൽ നവംബർ മുതൽ ഈ ബിൽ കൊറിയൻ നിയമസഭയിൽ പാസാകാതെ കിടക്കുകയാണ്. ട്രൂത്ത് സോഷ്യൽ വഴിയാണ് ട്രംപ് പ്രഖ്യാപനം നടത്തിയത് എങ്കിലും, ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ദക്ഷിണ കൊറിയൻ പ്രസിഡന്റ് ഓഫീസ് വ്യക്തമാക്കി.
sdsfs


