ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ പാര്‍ലമെന്റ് കവാടത്തില്‍ യുഡിഎഫ് എംപിമാരുടെ പ്രതിഷേധം
ഷീബ വിജയ൯
ന്യൂഡൽഹി: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് യു.ഡി.എഫ്. എം.പിമാർ പാർലമെൻ്റ് കവാടത്തിൽ പ്രതിഷേധിച്ചു. സ്വർണക്കൊള്ളക്കേസ് കോടതിയുടെ മേൽനോട്ടത്തിൽ കേന്ദ്ര ഏജൻസി അന്വേഷിക്കണം എന്നതാണ് എം.പിമാരുടെ പ്രധാന ആവശ്യം. പത്തനംതിട്ട എം.പി. ആൻ്റോ ആൻ്റണിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്.
'പോറ്റിയെ കേറ്റിയേ... സ്വർണ്ണം ചെമ്പായി മാറ്റിയേ...' എന്ന പാട്ട് പാടിക്കൊണ്ടായിരുന്നു എം.പിമാരുടെ പ്രതിഷേധം. 'അമ്പലക്കള്ളന്മാർ കടക്കു പുറത്ത്', 'ശബരിമല കള്ളന്മാർ കടക്കു പുറത്ത്' തുടങ്ങിയ മുദ്രാവാക്യങ്ങളും അവർ ഉയർത്തി. തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ, ശബരിമല സ്വർണക്കൊള്ള വിഷയം ദേശീയ തലത്തിൽത്തന്നെ പ്രചാരണായുധമാക്കാനാണ് യു.ഡി.എഫിൻ്റെ തീരുമാനം.
തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ സ്വർണക്കൊള്ള കേസിൽ ഇനി ഒരു നടപടിയും ഉണ്ടാകില്ലെന്ന് യു.ഡി.എഫ്. നേരത്തെ പറഞ്ഞിരുന്നതാണെന്നും അതുതന്നെയാണ് സംഭവിച്ചതെന്നും അടൂർ പ്രകാശ് എം.പി. പറഞ്ഞു. കേസ് സി.ബി.ഐ. അന്വേഷിക്കണം. എന്നാൽ, കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടന്നില്ലെങ്കിൽ കേസിൽ അട്ടിമറി ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം ഭയം പ്രകടിപ്പിച്ചു.
SASASDADSADS
