പെണ്ണുങ്ങളെ കാഴ്ചവെച്ച് വോട്ടുനേടാൻ ശ്രമിച്ചു' : അശ്ലീല പ്രസംഗവുമായി സി.പി.എം. നേതാവ്
ഷീബ വിജയ൯
മലപ്പുറം: സ്ത്രീകൾക്കെതിരെ അശ്ലീല പ്രസംഗവുമായി സി.പി.എം. നേതാവ്. തെന്നല സി.പി.എം. ലോക്കൽ കമ്മിറ്റി സെക്രട്ടറിയും കൊടക്കൽ വാർഡിൽനിന്ന് പഞ്ചായത്തംഗമായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത സയ്യിദ് അലി മജീദാണ് അധിക്ഷേപ പ്രസംഗം നടത്തിയത്. സയ്യിദ് അലി മജീദിനെ തോൽപിക്കാൻ വേണ്ടി കെട്ടിക്കൊണ്ടുവന്ന പെണ്ണുങ്ങളെ മറ്റുള്ളവരുടെ മുന്നിൽ കാഴ്ചവെച്ചു എന്നടക്കമാണ് ഇയാൾ സ്വീകരണയോഗത്തിൽ പ്രസംഗിച്ചത്.
ഈ വാർഡിൽ 20-ഓളം വനിതാ ലീഗ് പ്രവർത്തകരുടെ കൂട്ടായ്മ വോട്ട് തേടി രംഗത്തിറങ്ങിയിരുന്നു. ഇതാണ് സി.പി.എം. നേതാവിനെ പ്രകോപിപ്പിച്ചത്. അന്യപുരുഷൻമാർക്ക് മുന്നിൽ സ്ത്രീകളെ ഇറക്കി വോട്ട് തേടിയതിനെയാണ് താൻ വിമർശിച്ചത് എന്നാണ് സയ്യിദ് അലിയുടെ ന്യായീകരണം. മറ്റുള്ളവർക്ക് മുന്നിൽ പ്രദർശിപ്പിച്ചു എന്നാണ് താൻ ഉദ്ദേശിച്ചത് എന്നും അദ്ദേഹം പറയുന്നു. ഇതിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് മുസ്ലിം ലീഗ് നേതൃത്വം അറിയിച്ചു.
CXZCXCX
