കോൺഗ്രസിന് ദിശാബോധവും നയവുമില്ലാതായി; പാർട്ടിയെ വീണ്ടും വെട്ടിലാക്കി ശശി തരൂർ
ഷീബ വിജയ൯
ന്യൂഡൽഹി: കോൺഗ്രസ് എം.പി. ശശി തരൂർ വീണ്ടും പാർട്ടിയെ പ്രതിരോധത്തിലാക്കി. കോൺഗ്രസിന് ദിശാബോധവും നയവുമില്ലെന്ന വിലയിരുത്തൽ ട്വിറ്ററിൽ പങ്കുവെച്ചാണ് തരൂർ വീണ്ടും പാർട്ടി നേതൃത്വത്തിനെതിരെ തിരിഞ്ഞത്. കോൺഗ്രസ് വെറും പ്രതിപക്ഷമായി മാറുന്നു എന്നും, ബദൽ നയം ഇല്ലാതെ എതിർപ്പ് മാത്രമായി കോൺഗ്രസ് മാറുന്നു എന്ന നിരീക്ഷണവും വിമർശനത്തിലുണ്ട്. കൂടാതെ, തരൂരിനെ കോൺഗ്രസ് ഒതുക്കുന്നു എന്നും അവലോകനത്തിൽ പറയുന്നുണ്ട്.
പാവങ്ങളുടെ മിശിഹ ആകാൻ ശ്രമിച്ച കോൺഗ്രസ് ബി.ജെ.പിക്ക് മുന്നിൽ പരാജയപ്പെട്ടു എന്നും, ഈ നിരീക്ഷണം യാഥാർത്ഥ്യവും ചിന്താപരവുമാണ് എന്നും തരൂർ വിലയിരുത്തുന്നു. തരൂർ മൻമോഹൻ സിംഗ് അടക്കമുള്ള നേതാക്കളുടെ വിചാരധാരയുടെ പ്രതീകമാണെന്നും അവലോകനത്തിൽ പറയുന്നുണ്ട്. ഈ വിഷയത്തിൽ കോൺഗ്രസ് ദേശീയ നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തെ, തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിൽ വിജയിച്ച ബി.ജെ.പി. കൗൺസിലർമാരെ തരൂർ അഭിനന്ദിച്ചത് വിവാദമായിരുന്നു.
dvsdsds
