പാനൂരിലെ വടിവാൾ ആക്രമണം; അഞ്ച് സി.പി.എം. പ്രവർത്തകർ അറസ്റ്റിൽ


ഷീബ വിജയ൯

കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന് പിന്നാലെ കണ്ണൂർ പാനൂരിൽ ഉണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് അഞ്ച് സി.പി.എം. പ്രവർത്തകർ അറസ്റ്റിലായി. പാറാട് സ്വദേശികളായ അമല്, ശ്രീജു, ജീവൻ, റെനീഷ്, സച്ചിൻ എന്നിവരാണ് പിടിയിലായത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ശനിയാഴ്ച വൈകുന്നേരം പാനൂരിൽ യു.ഡി.എഫിൻ്റെ ആഹ്ലാദപ്രകടനത്തിന് നേരെ വടിവാളുമായി സി.പി.എം. പ്രവർത്തകർ ആക്രമണം നടത്തുകയായിരുന്നു. തുടർന്ന് യു.ഡി.എഫ്. പ്രവർത്തകരുടെ വീടുകളിൽ കയറിയ ഇവർ വടിവാളു വീശുന്നതിൻ്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അതേസമയം, രാമന്തളിയിൽ ഗാന്ധി പ്രതിമ തകർത്ത സംഭവത്തിലും പയ്യന്നൂരിൽ യു.ഡി.എഫ്. ഓഫീസിനുനേരെ അക്രമം നടത്തിയ സംഭവത്തിലും പ്രതികളെ പിടികൂടിയിട്ടില്ല. സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നതായി പയ്യന്നൂർ പോലീസ് അറിയിച്ചു.

article-image

wsaasads

You might also like

  • Straight Forward

Most Viewed