മുസ്‌ലിം വനിതകളെ വോട്ട് പിടിക്കാൻ വ്യാപകമായി ഇറക്കിയത് ജമാഅത്തെ ഇസ്ലാമി; വിമർശിച്ച് കാന്തപുരം വിഭാഗം
ഷീബ വിജയ൯
കോഴിക്കോട്: മുസ്‌ലിം വനിതകളെ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തേക്ക് വ്യാപകമായി ഇറക്കിയതിനെതിരെ കാന്തപുരം വിഭാഗം വിമർശനം ഉന്നയിച്ചു. മുസ്‌ലിം വനിതകളെ വ്യാപകമായി വോട്ട് പിടിക്കാൻ ഇറക്കിയതും പ്രകടനങ്ങളിൽ പ്രദർശിപ്പിച്ചതും ആദ്യമായി ജമാഅത്തെ ഇസ്‌ലാമിയാണ് എന്ന് കാന്തപുരം വിഭാഗം നേതാവ് റഹ്മത്തുല്ല സഖാഫി എളമരം അഭിപ്രായപ്പെട്ടു.
ബാഫഖി തങ്ങളുടെ കാലത്ത് എം.ഇ.എസ്. സ്ത്രീകളെ റോഡിലിറക്കിയപ്പോൾ ലീഗ് അവരുമായുള്ള ബന്ധം വിച്ഛേദിച്ചിരുന്നു. സ്ത്രീകൾക്ക് സംവരണം വന്നതിന് ശേഷവും ലീഗ് അവരെ പ്രകടനത്തിനും മറ്റും ഇറക്കിയിരുന്നില്ല. എന്നാൽ ഇപ്പോൾ 'വെൽഫയർ' സംസ്കാരം മുഖ്യധാര മുസ്‌ലിം രാഷ്ട്രീയ പാർട്ടിയെയും സ്വാധീനിക്കുന്ന കാഴ്ചയാണ് കണ്ടതെന്നും അദ്ദേഹം പറഞ്ഞു. കൗമാരക്കാരികളായ മുസ്‌ലിം പെൺകുട്ടികൾ തുറന്ന വാഹനങ്ങളിൽ കയറി ഡാൻസ് ചെയ്തു നീങ്ങുന്ന കാഴ്ച എങ്ങും ദൃശ്യമായിരുന്നുവെന്നും മറ്റു സമുദായങ്ങളിലെ പെൺകുട്ടികൾ തീരെ കുറവായിരുന്നു എന്നത് ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ അതിക്രമങ്ങൾ തെരുവുകളിൽ നിന്നും വീടുകളിലേക്ക് കൂടി പടരാനും സ്ത്രീകളും കുട്ടികളും ആക്രമിക്കപ്പെടാനും ഇത് വഴിവെക്കുമെന്നും റഹ്മത്തുല്ല സഖാഫി കൂട്ടിച്ചേർത്തു.
aasasasw
