വീരസവർക്കർ പുരസ്കാരം തരൂരിന്; കോൺഗ്രസ് നിലപാട് കടുപ്പിച്ചതോടെ ഏറ്റുവാങ്ങില്ലെന്ന് പ്രതികരണം


ഷീബ വിജയ൯

ന്യൂഡൽഹി: കോൺഗ്രസുമായി ഉടക്കി നിൽക്കുന്ന പ്രവർത്തക സമിതി അംഗം ശശി തരൂർ എം.പിക്ക് വിവാദ സംഘ്പരിവാർ അനുകൂല സംഘടനയായ എച്ച്‌ആർഡിഎസ്‌ ഇന്ത്യ ഏർപ്പെടുത്തിയ പ്രഥമ സവർക്കർ പുരസ്‌കാരം ഇന്ന് സമ്മാനിക്കും. എന്നാൽ, ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ശശി തരൂരിന്റെ ഓഫിസ് അറിയിച്ചു. ആരാണ് ഈ അവാർഡ് പ്രഖ്യാപിച്ചതെന്ന് തനിക്കറിയില്ലെന്നും ഇങ്ങനെ ഒരവാർഡിനെ കുറിച്ച് താൻ ആദ്യമായാണ് കേൾക്കുന്നതെന്നുമായിരുന്നു ശശി തരൂർ ഇന്നലെ പ്രതികരിച്ചത്.

അതേസമയം പുരസ്കാരം ശശി തരൂർ ഏറ്റുവാങ്ങുന്നതിൽ കോൺഗ്രസിൽ കടുത്ത എതിർപ്പാണുള്ളത്. പുരസ്ക്കാരം ഏറ്റുവാങ്ങുന്നത് പാർട്ടിയോട് ആലോചിക്കാതെയാണെന്നാണ് കോൺഗ്രസ് നിലപാട്. എന്നാൽ അവാർഡ് ദാനത്തിന് തരൂർ എത്തുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെന്ന് സംഘാടകർ പ്രതികരിച്ചു. എച്ച്ആർഡിഎസ് ഇന്ത്യ സംഘടിപ്പിക്കുന്ന പരിപാടിയിൽ രാജ്നാഥ് സിംഗാണ് പുരസ്ക്കാരങ്ങൾ സമ്മാനിക്കുക. കോൺഗ്രസ് വിമർശനം ശക്തമായതോടെ പരിപാടിയിൽ പങ്കെടുക്കില്ലെന്ന് തരൂരിൻ്റെ ഓഫീസ് അറിയിച്ചു. മറ്റൊരു പരിപാടിയിൽ പങ്കെടുക്കാനായി കൊൽക്കത്തയിലേക്ക് പോകുമെന്നും ഓഫീസ് വ്യക്തമാക്കി.

കേരളത്തിലടക്കം നിരവധി വിവാദ ഇടപാടുകൾ നടത്തിയ സംഘടനയാണ് അജി കൃഷ്ണൻ നേതൃത്വം നൽകുന്ന എച്ച്‌ആർഡിഎസ്‌ ഇന്ത്യ. നേരത്തെ സ്വർണക്കള്ളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് ജോലി നൽകി ഇവർ വാർത്തയിൽ ഇടംപിടിച്ചിരുന്നു. ഇന്ന് ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ്‌ സിങ്ങാണ് തരൂരിന്‌ സവർക്കർ പുരസ്‌കാരം സമർപ്പിക്കുക. ഓപറേഷൻ സിന്ദൂർ അടക്കമുള്ള വിഷയങ്ങളിൽ തരൂർ സ്വീകരിച്ച നിലപാടിനെ അടിസ്ഥാനമാക്കിയാണ് അവാർഡ് നൽകുന്നതെന്ന് എച്ച്‌ആർഡിഎസ്‌ നേതാവ് അജി കൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. സവർക്കറുടെ പേരിലുള്ള പ്രഥമ പുരസ്‌കാരത്തിന് ഏഴുപേരെയാണ് സംഘടന തെരഞ്ഞെടുത്തത്. ചടങ്ങിൽ ജമ്മു കശ്‌മീർ ലെഫ്. ഗവർണറായ മനോജ്‌ സിൻഹ മുഖ്യാതിഥിയാകും.

article-image

ADSDASDAS

You might also like

  • Straight Forward

Most Viewed