സ്വദേശി പൗരന്മാർക്കെതിരെ 83,000 ദീനാറിന്റെ വാറ്റ് വെട്ടിപ്പ് കേസ്


പ്രദീപ് പുറവങ്കര / മനാമ

ബഹ്‌റൈനിലെ ഒരു കുടുംബത്തിലെ പിതാവിനും മകനും മകൾക്കുമെതിരെ 83,000 ദീനാർ വാറ്റ്  വെട്ടിപ്പ് കേസ് ഹൈ ക്രിമിനൽ കോടതിയിൽ രജിസ്റ്റർ ചെയ്തു. കഴിഞ്ഞ വർഷം പ്രവർത്തനം അവസാനിപ്പിച്ച ഒരു ഇലക്ട്രോണിക്സ് സ്റ്റോറിന്റെ ഉടമകളാണ് ഇവർ. നികുതി അടയ്‌ക്കേണ്ട ഉൽപ്പന്നങ്ങൾ വാങ്ങിയ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കിയ വാറ്റ് തുക പ്രതികൾ നാഷണൽ ബ്യൂറോ ഫോർ റവന്യൂവിന് കൈമാറിയില്ലെന്നാണ് കേസ്.

കടം വർദ്ധിച്ചതിനാൽ നികുതി അടയ്ക്കാൻ പണമില്ലാതെ വന്നുവെന്ന് പ്രതികൾ കോടതിയിൽ കുറ്റം സമ്മതിച്ചു. 83,020 ദീനാർ വാറ്റ് തുക കുടിശ്ശിക വരുത്തിയതിനെ തുടർന്നാണ് NBR പബ്ലിക് പ്രോസിക്യൂഷൻ വഴി കോടതിയിൽ കേസ് ഫയൽ ചെയ്തത്. അടച്ചുപൂട്ടിയ സ്ഥാപനത്തെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്. 20 വർഷം മുമ്പ് ഈസ ടൗണിൽ ആരംഭിച്ച ഈ സ്റ്റോറിന് ഇലക്ട്രോണിക് ഉപകരണങ്ങൾ കൂടാതെ മറ്റ് 10 ബിസിനസ് പ്രവർത്തനങ്ങൾ നടത്താൻ ലൈസൻസ് ഉണ്ടായിരുന്നു. കേസിൻ്റെ തുടർനടപടികൾക്കായി കേസ് ഈ മാസം 14-ലേക്ക് മാറ്റി.

article-image

8ബഗദബ

You might also like

  • Straight Forward

Most Viewed