പെൻഷൻകാർക്ക് സന്തോഷ വാർത്ത; എട്ടാം ശമ്പള കമ്മീഷൻ പരിഷ്കരണത്തിന് അംഗീകാരം നൽകി കേന്ദ്ര സർക്കാർ
ഷീബ വിജയ൯
ന്യൂഡൽഹി: എട്ടാം ശമ്പള കമ്മീഷന്റെ പരിധിയിൽ പെൻഷൻ പരിഷ്കരണം ഉൾപ്പെടുത്തുന്നതിനെക്കുറിച്ചുള്ള ആശങ്കകൾക്ക് കേന്ദ്ര സർക്കാർ വിശദീകരണം നൽകി. എട്ടാം ശമ്പള കമ്മീഷൻ (സി.പി.സി.) പ്രകാരമുള്ള ആനുകൂല്യങ്ങൾ ഏകദേശം 69 ലക്ഷം വരുന്ന പെൻഷൻകാർക്ക് ലഭിക്കില്ലെന്ന ആശങ്കയുണ്ടായിരുന്നു. ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയുടെ വിശദീകരണ പ്രകാരം, കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളം, അലവൻസുകൾ, പെൻഷൻ തുടങ്ങിയ വിവിധ വിഷയങ്ങളിൽ എട്ടാം സി.പി.സി. ശുപാർശകൾ നൽകും. എന്നാൽ, ഡിയർനെസ് അലവൻസ് (ഡി.എ.) അല്ലെങ്കിൽ ഡിയർനെസ് റിലീഫ് (ഡി.ആർ.) അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിക്കുന്നതിനുള്ള ഒരു നിർദേശവും നിലവിൽ പരിഗണനയിലില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. എട്ടാം കേന്ദ്ര ശമ്പള കമ്മീഷൻ നടപ്പാക്കുന്ന തീയതി സർക്കാർ തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.
sxsdadsasad
