ഗുരുതര പാർശ്വഫലം; മൂന്ന് ഇന്ത്യൻ നിർമിത ചുമമരുന്നുകൾക്കെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന


ഷീബ വിജയൻ 

ന്യൂഡൽഹി I മൂന്ന് ഇന്ത്യൻ നിർമിത ചുമമരുന്നുകൾക്കെതിരെ മുന്നറിയിപ്പ് പുറപ്പെടുവിച്ച് ലോകാരോഗ്യ സംഘടന (ഡബ്ള്യൂ.എച്ച്.ഒ). ഗുരുതര പാർശ്വഫലങ്ങളുണ്ടാക്കിയേക്കുമെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. ശ്രീശൻ ഫാർമസ്യൂട്ടിക്കൽസ് പുറത്തിറക്കുന്ന കോൾഡ്രിഫ്, റെഡ്നെക്സ് ഫാർമസ്യൂട്ടിക്കൽസിന്റെ റെസ്പിഫ്രെഷ് ടി.ആർ, ഷേപ് ഫാർമയുടെ റെലൈഫ് എന്നിവയെക്കുറിച്ചാണ് ഡബ്ള്യൂ.എച്ച്.ഒ മുന്നറിയിപ്പ് പുറത്തിറക്കിയത്. ഇവയുടെ ഉപയോഗം ഗുരുതരമായ പാർശ്വഫലങ്ങളുണ്ടാക്കിയേക്കുമെന്നും ജീവഹാനിക്ക് വരെ കാരണമാകുമെന്നും സംഘടന മുന്നറിയിപ്പിൽ പറയുന്നു. ഗുണനിലവാരമില്ലാത്ത ചുമമരുന്ന് കഴിച്ച് മധ്യപ്രദേശിലും രാജസ്ഥാനിലുമായി 26 കുട്ടികൾ മരിച്ചതിന് പിന്നാലെയാണ് നടപടി. ഇവിടങ്ങളിൽ കുട്ടികളുടെ ജീവൻ കവർന്നത് ശ്രീശൻ ഫാർമസ്യൂട്ടിക്കൽസിന്റെ കോൾഡ്രിഫ് എന്ന ചുമമരുന്നാണ്. സിറപ്പിൽ 48.6ശതമാനം ഡൈഎത്തിലീൻ ഗ്ലൈക്കോൾ അടങ്ങിയിരുന്നതായി എസ്.ഐ.ടി കണ്ടെത്തിയിരുന്നു. വ്യവസായിക മേഖലയിൽ ഉപയോഗിക്കുന്ന ഒരു വിഷ രാസവസ്തുവാണ് ഇത്.

article-image

SDSDSSDAF

You might also like

  • Straight Forward

Most Viewed