ദേശീയ അസ്തിത്വം, സാമ്പത്തിക വൈവിധ്യം; ബഹ്‌റൈന്റെ ഭാവിക്കായി രൂപരേഖ അവതരിപ്പിച്ച് ഹമദ് രാജാവ്


പ്രദീപ് പുറവങ്കര

മനാമ l ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ രാജ്യത്തിന്റെ ഭാവിക്കായുള്ള രൂപരേഖ അവതരിപ്പിച്ചു. ദേശീയ അസ്തിത്വം, സാമ്പത്തിക വൈവിധ്യവത്കരണം, ആഗോള ഇടപെടൽ എന്നീ മൂന്ന് പ്രധാന തൂണുകളിലാണ് ഈ കാഴ്ചപ്പാട് അധിഷ്ഠിതമായിട്ടുള്ളത്.

ഇസ കൾചറൽ സെന്ററിൽ നടന്ന ദേശീയ അസംബ്ലിയുടെ ആറാം നിയമനിർമാണ കാലയളവിലെ നാലാം സെഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ചടങ്ങിൽ സന്നിഹിതനായിരുന്നു. നാഷനൽ അസംബ്ലി സ്പീക്കർ അഹമ്മദ് അൽ മുസല്ലം, ശൂറ കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അസ്സാലിഹ് എന്നിവർ രാജാവിനെ സ്വീകരിച്ചു. വിശുദ്ധ ഖുർആൻ പാരായണത്തോടെയാണ് സംയുക്ത സമ്മേളനം ആരംഭിച്ചത്.

ശൂറാ കൗൺസിലിന്റെയും പാർലമെന്റിന്റെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത രാജാവ്, നിയമനിർമാണ സഭയുടെ പ്രകടനത്തെ പ്രശംസിച്ചു. ശരിഅ, കൂടിയാലോചന, നീതി, പാരമ്പര്യം എന്നിവയിൽ വേരൂന്നിയ ബഹ്‌റൈന്റെ ഇസ്‌ലാമിക, ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ സഭ വഹിച്ച പങ്ക് അദ്ദേഹം എടുത്തുപറഞ്ഞു. ഈ തത്ത്വങ്ങളാണ് രാജ്യത്തിന്റെ ജീവിതരീതിയുടെയും പരമാധികാരം സംരക്ഷിക്കുന്ന സംസ്കാരത്തിന്റെയും അവിഭാജ്യ ഘടകമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. മതഭ്രാന്ത്, വിദ്വേഷം, ബാഹ്യ വിധേയത്വങ്ങൾ എന്നിവയെ തിരസ്കരിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ യുവ ബഹ്‌റൈനികളുടെ പങ്കിനെ പ്രശംസിച്ച രാജാവ് ഇവർക്കായി വിപുലമായ തൊഴിലവസരങ്ങൾ നൽകുന്ന കിരീടാവകാശി പ്രഖ്യാപിച്ച പുതിയ ദേശീയ തൊഴിൽ സംരംഭത്തെയും അഭിനന്ദിച്ചു.

വിദേശനയത്തിന്റെ കാര്യത്തിൽ, മേഖലയിലെ നീതിയുക്തവും സമഗ്രവുമായ സമാധാനത്തിനുള്ള ബഹ്‌റൈന്റെ പ്രതിബദ്ധത അദ്ദേഹം ആവർത്തിച്ചു.

article-image

xvxv

You might also like

  • Straight Forward

Most Viewed