കരൂർ ദുരന്തം; മരിച്ച 41പേരുടെ കുടുംബങ്ങളെ വിജയ് ഏറ്റെടുക്കുമെന്ന് ടി.വി.കെ

ഷീബ വിജയൻ
ന്യൂഡൽഹി I കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ ഏറ്റെടുക്കുമെന്ന് ടി.വി.കെ. ദുരന്തത്തിൽപ്പെട്ട് മരിച്ച 41 പേരുടെയും കുടുംബങ്ങളെ ടി.വി.കെ അധ്യക്ഷൻ വിജയ് ഏറ്റെടുക്കുമെന്ന് ടി.വി.കെ ജനറൽ സെക്രട്ടറി ആധവ് അർജുന പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങളുടെ ചികിത്സ, വിദ്യാഭ്യാസം തുടങ്ങിയ ജീവിത ചെലവുകളെല്ലാം വിജയ് വഹിക്കും. ദുരന്തത്തിൽ മരിച്ചവരെല്ലാം തങ്ങളുടെയും വിജയുടെയും കുടുംബാംഗങ്ങളാണെന്ന് അർജുൻ പറഞ്ഞു. സുപ്രീംകോടതി സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മരിച്ചവരുടെ കുടുംബങ്ങളെ പിന്തുണക്കാനുള്ള തീരുമാനം പാർട്ടി പ്രഖ്യാപിക്കുന്നത്.
വിജയ് വൈകിയാണ് അവിടെ എത്തിയത് എന്നത് ആരോപണമാണ്. കൃത്യസമയത്ത് എത്തിയിരുന്നുവെന്നും അധവ് പറഞ്ഞു. ദുരന്തത്തിൽ ടി.വി.കെയെ പ്രതി സ്ഥാനത്ത് നിർത്താനാണ് ശ്രമം. സംഭവത്തിന് പിന്നാലെ, ഡി.എം.കെയുടെ നേതൃത്വത്തിൽ ടി.വി.കെക്കെതിരെ തെറ്റിദ്ധാരണാ ജനകമായ വിവരങ്ങൾ പ്രചരിപ്പിച്ചുവെന്നും അർജുൻ പറഞ്ഞു.
DSESASAS