ആർ.എസ്.എസ് പോഷകസംഘടന ആസ്ഥാനത്ത് പ്രത്യേക ക്ഷണിതാവായി താലിബാൻ മന്ത്രി

ഷീബ വിജയൻ
ന്യൂഡൽഹി I ആർ.എസ്.എസ് പോഷകസംഘടന ആസ്ഥാനത്ത് പ്രത്യേക ക്ഷണിതാവായി മുതിർന്ന താലിബാൻ നേതാവും അഫ്ഗാൻ വിദേശകാര്യമന്ത്രിയുമായ ആമിർ ഖാൻ മുത്തഖി. വിവേകാനന്ദ ഇന്റർനാഷണൽ ഫൗണ്ടേഷൻ (VIF) ഡൽഹിയിൽ സംഘടിപ്പിച്ച പരിപാടിയിലാണ് മുത്തഖി പങ്കെടുത്തത്. ആർ.എസ്.എസ് നേതാവായിരുന്ന ഏക്‌നാഥ് റാനഡെ സ്ഥാപിച്ച വിവേകാനന്ദ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ 2009ൽ സ്ഥാപിതമായതാണ് വിവേകാനന്ദ ഇന്റർനാഷണൽ ഫൗണ്ടേഷൻ (VIF). ശനിയാഴ്ച അദ്ദേഹം ഉത്തർപ്രദേശ് സഹാറൻപുരിലെ ദാറുൽ ഉലൂം ദയൂബന്ത് സന്ദർശിച്ചിരുന്നു.
ഇന്ത്യയുമായി അഫ്ഗാന് ആഴത്തിലുള്ള ബന്ധമാണുള്ളതെന്ന് മുത്തഖി ചടങ്ങിൽ പറഞ്ഞു. വനിതകൾ ഉൾപ്പെടെ തിങ്ങിനിറഞ്ഞ സദസ്സിലായിരുന്നു സ്വീകരണം. “മുത്തഖിയുടെ സംഭാഷണം ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള സാമ്പത്തിക, ചരിത്ര, സാംസ്കാരിക, നാഗരിക ബന്ധങ്ങളെ അടിവരയിടുന്നു. ഇന്ത്യയുമായുള്ള നല്ല ബന്ധത്തിന് കാബൂൾ എപ്പോഴും വില കൽപ്പിക്കുന്നുണ്ടെന്ന് ഊന്നിപ്പറഞ്ഞ അഫ്ഗാൻ മന്ത്രി, മറ്റ് രാജ്യങ്ങൾക്കെതിരെ തങ്ങളുടെ പ്രദേശം ഉപയോഗിക്കാൻ അനുവദിക്കില്ലെന്നും ഉറപ്പുനൽകി. അഫ്ഗാനിസ്ഥാനിലെ ഭൂകമ്പ സമയത്ത് മാനുഷിക സഹായം നൽകിയതിന് ഇന്ത്യയോട് അദ്ദേഹം നന്ദി പറഞ്ഞു.
Asaasds