സ്‌കൂളുകൾ ഡിജിറ്റല്‍ പേയ്മെന്‍റിലേക്ക് മാറാനുള്ള സംവിധാനവുമായി കേന്ദ്രം


ഷീബ വിജയൻ

ന്യൂഡല്‍ഹി: സ്‌കൂളുകൾ ഡിജിറ്റല്‍ പേയ്മെന്‍റിലേക്ക് മാറാനുള്ള സംവിധാനവുമായി കേന്ദ്രം. വിദ്യാഭ്യാസ സമ്പ്രദായം ആധുനികവല്‍ക്കരിക്കുന്നതിനും കൂടുതല്‍ സുതാര്യമാക്കുന്നതിനുമുള്ള ഭാഗമായാണ് നീക്കം. സ്കൂൾ ഫീസ്, പരീക്ഷാ ഫീസ്, മറ്റ് സാമ്പത്തിക ഇടപാടുകള്‍ എന്നിവയ്ക്കായി എല്ലാ സ്‌കൂളുകളും യുപിഐ അടക്കമുള്ള ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനങ്ങളിലേക്ക് മാറണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നിര്‍ദേശിച്ചു. ഇതിന്റെ ഭാഗമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അനുബന്ധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കത്തയച്ചു.

ഫീസ് പേയ്മെന്റുകളില്‍ സുതാര്യത വര്‍ധിപ്പിക്കുന്നതിനും ഭരണപരമായ നടപടിക്രമങ്ങള്‍ വേഗത്തിലാക്കുന്നതിനും പണമിടപാടുകള്‍ക്ക് പകരം ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനങ്ങള്‍ സ്വീകരിക്കാൻ കത്തില്‍ ശിപാര്‍ശ ചെയ്തു. ഈ സംവിധാനം നടപ്പിലാക്കിയാല്‍ മാതാപിതാക്കള്‍ക്ക് അവരുടെ മൊബൈല്‍ ഫോണുകള്‍ വഴി യുപിഐ അല്ലെങ്കില്‍ നെറ്റ് ബാങ്കിങ് ഉപയോഗിച്ച് വീട്ടില്‍ നിന്ന് ഫീസ് അടയ്ക്കാന്‍ കഴിയും.

article-image

asASADSDSA

You might also like

  • Straight Forward

Most Viewed