ബിഹാർ തെരഞ്ഞെടുപ്പിൽ ലാലുവിന് തിരിച്ചടി; ഐ.ആർ.സി.ടി.സി അഴിമതിക്കേസിൽ കോടതി കുറ്റം ചുമത്തി

ഷീബ വിജയൻ
ന്യൂഡൽഹി I മുൻ റെയിൽവേ മന്ത്രി ലാലു പ്രസാദ് യാദവ്, മുൻ ബിഹാർ മുഖ്യമന്ത്രി റാബ്രി ദേവി, ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് എന്നിവർക്കെതിരെ ഐ.ആർ.സി.ടി.സി അഴിമതിക്കേസിൽ കോടതി കുറ്റം ചുമത്തി. റാഞ്ചിയിലെയും പുരിയിലെയും രണ്ട് ഐആർസിടിസി ഹോട്ടലുകളുടെ ടെൻഡറിൽ അഴിമതി നടന്നുവെന്ന ആരോപണവുമായി ബന്ധപ്പെട്ടതാണ് കേസ്. ബിഹാർ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ആർ.ജെ.ഡിക്ക് കോടതി വിധി തിരിച്ചടിയായേക്കും.
ഡൽഹി കോടതി പ്രതികൾക്കെതിരെ അവരുടെ പങ്കിന്റെ അടിസ്ഥാനത്തിൽ വിവിധ വകുപ്പുകൾ പ്രകാരം കുറ്റം ചുമത്തി. റാബ്രി ദേവിക്കും തേജസ്വി യാദവിനുമെതിരെ വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങൾക്ക് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 420, 120 ബി വകുപ്പുകൾ പ്രകാരം കേസെടുത്തു. 2004 നും 2009 നും ഇടയിൽ ലാലു പ്രസാദ് യാദവ് റെയിൽവേ മന്ത്രിയായിരുന്ന കാലത്ത് ഐആർസിടിസി ഹോട്ടലുകൾക്ക് അറ്റകുറ്റപ്പണി കരാറുകൾ നൽകിയതിൽ അഴിമതി നടന്നുവെന്ന ആരോപണവുമായി ബന്ധപ്പെട്ടതാണ് കേസ്.
SAADSDSA