'മുൻകൂർ ജാമ്യാപേക്ഷകൾ നേരിട്ട് പരിഗണിക്കുന്നു'; കേരള ഹൈക്കോടതിക്ക് സുപ്രിംകോടതിയുടെ വിമർശനം


ഷീബ വിജയൻ 

ന്യൂഡല്‍ഹി I മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ നേരിട്ട് പരിഗണിക്കുന്നതിൽ കേരള ഹൈക്കോടതിക്ക് സുപ്രിംകോടതിയുടെ വിമർശനം. സെഷന്‍സ് കോടതിയെ സമീപിക്കാതെയെത്തുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതെന്തിനെന്നും സുപ്രിംകോടതി ചോദിച്ചു. ക്രിമിനല്‍ നടപടിക്രമം അനുസരിച്ച് അധികാര ക്രമമുണ്ടെന്നും സുപ്രിംകോടതി ഓർമിപ്പിച്ചു.പോക്‌സോ കേസിലെ പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് വിമര്‍ശനം. ഇത്തരം പ്രവണത ഒരു ഹൈക്കോടതിയിലും സംഭവിക്കരുതെന്നും സുപ്രിംകോടതി. സംഭവത്തില്‍ കേരള ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിനോട് സുപ്രിംകോടതി വിശദീകരണം തേടി. വിഷയം പരിശോധിക്കാനായി മുതിര്‍ന്ന അഭിഭാഷകന്‍ സിദ്ധാര്‍ത്ഥ് ലുത്രയെ അമികസ് ക്യൂറിയായി നിയോഗിച്ചു.

article-image

DSZDASDASSA

You might also like

Most Viewed