ആഷിഖ്, ജിതിൻ, ഉവൈസ് ഇന്ത്യൻ ടീമിൽ; ഖാലിദ് ജമീലിന്റെ ആദ്യ ഇന്ത്യൻ സംഘം തയാർ


ഷീബ വിജയൻ 

ബംഗളൂരു I ഇന്ത്യയുടെ പുതിയ പരിശീലകൻ ഖാലിദ് ജമീലിനു കീഴിലെ ആദ്യ ടൂർണമെന്റിനുള്ള ദേശീയ ടീമിനെ പ്രഖ്യാപിച്ചു. 23 അംഗ സംഘത്തിൽ മലയാളി താരങ്ങളായ ആഷിഖ് കുരുണിയൻ, എം.എസ് ജിതിൻ, മുഹമ്മദ് ഉവൈസ് എന്നിവർ ഇടം നേടി. ആഗസ്റ്റ് 29 മുതൽ തജികിസ്താനിൽ നടക്കുന്ന സെൻട്രൽ ഏഷ്യൻ ഫുട്ബാൾ അസോസിയേഷൻ (കാഫ) നാഷൻസ് കപ്പ് ടൂർണമെന്റിനുള്ള 23 അംഗ സംഘത്തെയാണ് കോച്ച് പ്രഖ്യാപിച്ചത്. ഇന്ത്യയുടെ പുതിയ കോച്ചായി സ്ഥാനമേറ്റതിനു പിന്നാലെ നടന്ന ദേശീയ ടീം സാധ്യതാ സംഘത്തിൽ നിന്നാണ് അന്തിമ ടീമിനെ പ്രഖ്യാപിച്ചത്. 35 അംഗങ്ങൾ ഉൾപ്പെട്ട ക്യാമ്പിൽ നിന്നും ഒഴിവാക്കിയ മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രി ഇല്ലാതെയാണ് പുതിയ ദേശീയ ടീമിനെ കെട്ടിപ്പടുക്കാനുള്ള ദൗത്യത്തിന് കോച്ച് തുടക്കം കുറിച്ചത്. ക്യാമ്പിൽ നിന്നും വിട്ടു നിന്ന മോഹൻ ബഗാൻ ടീമിലെ മലയാളി താരം സഹൽ അബ്ദുൽ സമദിനെയും കാഫ് നാഷൻസ് കപ്പ് ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല.

ആഗസ്റ്റ് 29 മുതൽ സെപ്റ്റംബർ എട്ടുവരെ നീണ്ടു നിൽക്കുന്ന ടൂർണമെന്റിനായി ഇന്ത്യൻ ടീം തിങ്കളാഴ്ച പുറപ്പെടും. ഗ്രൂപ്പ് ‘ബി’യിൽ തജികിസ്താൻ, ഇറാൻ, അഫ്ഗാനിസ്താൻ ടീമുകളാണ് ഇന്ത്യക്കൊപ്പമുള്ളത്. ആഗസ്റ്റ് 29ന് തജികിസ്താൻ, സെപ്റ്റംബർ ഒന്നിന് ഇറാൻ, നാലിന് അഫ്ഗാനിസ്താൻ എന്നിവർക്കെതിരെയാണ് ഇന്ത്യയുടെ മത്സരങ്ങൾ.

ടീം ഇന്ത്യ:ഗോൾകീപ്പർ: ഗുർപ്രീത് സിങ് സന്ധു, അമരിന്ദർ സിങ്, ഋതിക് തിവാരി. പ്രതിരോധം: രാഹുൽ ഭെകെ, നൗറം റോഷൻ സിങ്, അൻവർ അലി, സന്ദേശ് ജിങ്കാൻ, ചിഗ്ലൻസന സിങ്, മിങ്താൻമാവിയ റാൽതെ, മുഹമ്മദ് ഉവൈസ്. മധ്യനിര: നിഖിൽ പ്രഭു, സുരേഷ് സിങ് വാങ്ജാം, ഡാനിഷ് ഫാറൂഖ് ഭട്ട്, ജീക്സൻ സിങ്, ബോറിസ് സിങ് താങ്ജാം, ആഷിഖ് കുരുണിയൻ, ഉദാന്ത സിങ്, നൗറം മഹേഷ് സിങ്. മുന്നേറ്റം: ഇർഫാൻ യദ്‍വാദ്, മൻവിങ് സിങ് ജൂനിയർ, ജിതിൻ എം.എസ്, ലാലിയാൻസുവാല ചാങ്തെ, വിക്രം പ്രതാപ് സിങ്.

article-image

ESWASWAASWAS

You might also like

  • Lulu Exchange
  • Straight Forward

Most Viewed