ആദ്യ ബഹിരാകാശ സഞ്ചാരി ഹനുമാൻ ആണെന്ന് ബി.ജെ.പി നേതാവ് അനുരാഗ് ഠാകുർ

ഷീബ വിജയൻ
ന്യൂഡൽഹി I ഹനുമാൻ ജിയാണ് ബഹിരാകാശത്തേക്ക് ആദ്യ യാത്രനടത്തിയതെന്ന് കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ അനുരാഗ് സിങ് ഠാകുർ. ദേശീയ ബഹിരാകാശ ദിനത്തിൽ ഹിമാചൽ പ്രദേശിലെ ഉനയിലെ ശ്രീ ജവഹർ നവോദയ വിദ്യാലയത്തിലെ വിദ്യാർഥികളുമായി സംവദിക്കവെയാണ് ബഹിരാകാശ യാത്രയിൽ പുതിയ അറിവുകൾ അനുരാഗ് സിങ് ഠാകൂർ പങ്കുവെച്ചത്. ഒപ്പം സ്കൂൾ വിദ്യാർഥികൾക്കും അധ്യാപകർക്കുമായി ഉപദേശം നൽകാനും മുൻ മന്ത്രി മറന്നില്ല. ഇന്ത്യന്‍ പാരമ്പര്യത്തെക്കുറിച്ച് അറിയാന്‍ പാഠപുസ്തകങ്ങള്‍ക്ക് അപ്പുറം നോക്കണമെന്നായി മന്ത്രിയുടെ ഉപദേശം. ‘ടെക്സ്റ്റ് പുസ്തകങ്ങൾ ബ്രിട്ടീഷുകാർ നൽകിയതാണ്. അധ്യാപകർ നമ്മുടെ വേദങ്ങളും പുസ്തകങ്ങളും അറിവുകളും നോക്കണം. അപ്പോൾ നിങ്ങൾക്ക് പുതിയ അറിവുകളിലേക്ക് സഞ്ചരിക്കാം. ഇല്ലെങ്കിൽ ബ്രിട്ടീഷുകാർ എഴുതിയത് തന്നെ വായിക്കപ്പെടും’ -അനുരാഗ് സിങ് ഠാകൂർ പറഞ്ഞു.
തന്റെ പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങൾ അദ്ദേഹം സാമൂഹിക മാധ്യമ പേജിൽ പങ്കുവെക്കുകയും ചെയ്തു.1984ൽ രാകേഷ് ശർമ ബഹിരാകാശ യാത്ര നടത്തിയ ശേഷം, ശുഭാൻഷു ശുക്ലയിലൂടെ ഇന്ത്യ വീണ്ടും സ്വന്തം ബഹിരാകാശ യാത്ര നടത്തിയതിന്റെ നേട്ടം ആഘോഷിക്കുമ്പോഴാണ് ബി.ജെ.പി നേതാവിന്റെ പരാമർശങ്ങൾ.
WDDASASD