തൃശ്ശൂരിൽ കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യാഭീഷണി; വലയിട്ടുപിടിച്ച് ഫയർഫോഴ്സ്

ഷീബ വിജയൻ
തൃശ്ശൂര്‍ I ഇരുനില കെട്ടിടത്തിന് മുകളിൽ നിന്ന് ആത്മഹത്യ ഭീഷണിയുമായി നഗരത്തെ മുൾമുനയിൽ നിർത്തിയ യുവാവിനെ വലയിൽ കുരുക്കി ഫയർഫോഴ്സ്. തിങ്കളാഴ്ച രാവിലെ 11.30 മുതലായിരുന്നു നാടകീയ സംഭവങ്ങളുടെ തുടക്കം. ആൾതാമസമുള്ള കെട്ടിടത്തിന് മുകളിൽ ഓട്ടിൻ കഷ്ണവും ചില്ലുകളുമായി കയറിയായിരുന്നു യുവാവിന്റെ ആത്മഹത്യാ ഭീഷണി. ഫയർ ഫോഴ്സും പൊലീസും എത്തി അനുനയിപ്പിച്ച് താഴെ ഇറക്കാൻ ശ്രമിച്ചെങ്കിലും കല്ലും ചില്ലും ഉപയോഗിച്ച് താഴെക്ക് എറിയാൻ ആരംഭിച്ചു. ഒടുവിൽ മൂന്ന് മണിക്കൂറോളം നീണ്ടു നിന്ന ശ്രമങ്ങൾക്കൊടുവിൽ ഫയർഫോഴ്സ് അംഗങ്ങൾ വലയിട്ട് പിടിച്ചാണ് താഴേക്ക് ഇറങ്ങിക്കിയത്. പട്ടാമ്പി സ്വദേശിയാണ് യുവാവ്.
ASASASAS