കരണ്‍ ഥാപ്പറിനും സിദ്ധാര്‍ഥ് വരദരാജനും ആശ്വാസം; രാജ്യദ്രോഹക്കേസിൽ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി

ഷീബ വിജയൻ
ന്യൂഡല്‍ഹി I മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ കരണ്‍ ഥാപ്പര്‍, ‘ദ് വയർ’ എഡിറ്റർ സിദ്ധാര്‍ഥ് വരദരാജന്‍ എന്നിവര്‍ക്കെതിരെയുള്ള രാജ്യദ്രോഹ കേസിലെ നടപടികള്‍ നിര്‍ത്തിവെക്കാന്‍ സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. ഇരുവരോടും ചോദ്യംചെയ്യലിന് ഹാജരാകാന്‍ അസം പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. ഹാജരാകാത്ത പക്ഷം അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചിരുന്നു. കോടതിയുടെ ഇടക്കാല ഉത്തരവോടെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളില്‍നിന്ന് ഇരുവര്‍ക്കും താൽകാലിക ആശ്വാസം ലഭിച്ചു. കേസ് സെപ്റ്റംബര്‍ 15ന് വീണ്ടും പരിഗണിക്കും.
ഈ മാസം 22ന് ഗുവാഹത്തി പൊലീസിന്റെ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകണമെന്നാവശ്യപ്പെട്ടാണ് ഇരുവര്‍ക്കും നോട്ടീസയച്ചത്. ഇന്ത്യയുടെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവക്ക് കളങ്കമാകുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചെന്നാണ് ആരോപണം.
ASSADDSF