പ്രതിഷേധത്തിന് സാധ്യത; വീട്ടിൽതന്നെ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ

ഷീബ വിജയൻ
അടൂർ: യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ വീട്ടിൽ തന്നെ തുടരുന്നു. വ്യാഴാഴ്ചയാണ് പാലക്കാട്ട് നിന്നു കുടുംബവുമായി പത്തനംതിട്ടയിലെ അടൂർ നെല്ലിമുകളിലുള്ള വീട്ടിലെത്തിയത്. അതേസമയം, മണ്ഡലത്തിലും പുറത്തുമായി നേരത്തെ നിശ്ചയിച്ച പൊതുപരിപാടികൾ റദ്ദാക്കിയിട്ടുണ്ട്. ഒരു പരിപാടികളിലും രാഹുൽ പങ്കെടുക്കുന്നുമില്ല. വ്യാഴാഴ്ച മാധ്യമങ്ങളോട് പ്രതികരിക്കാൻ മാത്രമാണ് അദ്ദേഹം വീടിനു പുറത്തെത്തിയത്. രാഹുലിനു നേരെ ഇന്നും പ്രതിഷേധത്തിന് സാധ്യതയുള്ളതിനാൽ വീടിന് മുന്നിൽ പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. വീടിന് മുന്നിൽ പോലീസ് ബാരിക്കേഡ് സ്ഥാപിച്ചു. ചില പാർട്ടി പ്രവർത്തകരും സുഹൃത്തുക്കളും നേതാക്കളും മാത്രമാണ് വീട്ടിലെത്തുന്നത്.
അതേസമയം രാഹുലിനെതിരായ ആരോപണങ്ങളെക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ കെപിസിസി നേതൃത്വം അന്വേഷണ സമിതിയെ നിയോഗിക്കാന്‍ തീരുമാനിച്ചു. രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവയ്‌ക്കേണ്ടതില്ലെന്നും സംഘടനപരമായ നടപടി മാത്രം മതിയെന്നുമാണ് കോണ്‍ഗ്രസ് പാര്‍ട്ടി നേതൃതലത്തിലെടുത്തിരിക്കുന്ന ധാരണ. എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് എല്‍ഡിഎഫ് ആവശ്യപ്പെട്ടാല്‍ കൊല്ലം എംഎല്‍എ മുകേഷിനെതിരെ ലൈംഗിക ആരോപണം ഉണ്ടായപ്പോള്‍ എല്‍ഡിഎഫ് അദ്ദേഹത്തെ സംരക്ഷിച്ച കാര്യം ഉന്നയിച്ച് പ്രതിരോധിക്കാനാണ് ധാരണയായിരിക്കുന്നത്. യുവതികളോടുള്ള രാഹുലിന്‍റെ പെരുമാറ്റത്തിനെതിരേ ഹൈക്കമാന്‍ഡ് മുന്‍പാകെ പത്തില്‍ പരം പരാതികള്‍ ലഭിച്ച പശ്ചാത്തലത്തിലാണ് ഹൈക്കമാന്‍ഡ് നടപടിയെടുക്കാന്‍ നിര്‍ബന്ധിതമായതന്നാണ് പുറത്തുവരുന്ന വിവരം. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത്‌നിന്നു രാഹുലിന്‍റെ രാജി ആവശ്യപ്പെടാന്‍ ഹൈക്കമാൻഡ് കെപിസിസി നേതൃത്വത്തോട് വ്യാഴാഴ്ച ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് രാഹുല്‍ രാജിവയ്ക്കാന്‍ നിര്‍ബന്ധിതനായത്.
XZSASAAS