ജാർഖണ്ഡ് വിദ്യാഭ്യാസ മന്ത്രി രാംദാസ് സോറൻ അന്തരിച്ചു


ശാരിക

റാഞ്ചി l ജാർഖണ്ഡ് വിദ്യാഭ്യാസ മന്ത്രി രാംദാസ് സോറൻ അന്തരിച്ചു. 62 വയസ്സായിരുന്നു. ഡൽഹിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം. ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം)നേതാവായ രാംദാസ് സോറനെ ശുചിമുറിയിൽ തെന്നിവീണതിനെ തുടർന്ന് ഈമാസം രണ്ടിനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജംഷഡ്പൂരിൽ നിന്നും ഹെലികോപ്റ്ററിലാണ് അദ്ദേഹത്തെ ഡൽഹിയിലെ ആശുപത്രിയിലെത്തിച്ചത്.

1963 ജനുവരി ഒന്നിന് കിഴക്കൻ സിംഗ്ഭും ജില്ലയിലെ ഘോരബന്ധ ഗ്രാമത്തിൽ ജനിച്ച രാംദാസ് സോറൻ, ഘോരബന്ധ പഞ്ചായത്തിന്‍റെ ഗ്രാമപ്രധാനായിട്ടാണ് തന്‍റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. തുടർന്ന് ഹേമന്ത് സോറന്‍റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിലെ ഏറ്റവും സ്വാധീനമുള്ള മന്ത്രിമാരിൽ ഒരാളായി ഉയർന്നുവന്നു. അദ്ദേഹത്തിന്‍റെ നിര്യാണത്തിൽ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ അനുശോചിച്ചു.

article-image

ോേോേ

You might also like

  • Lulu Exchange
  • Straight Forward

Most Viewed