ലോകത്തിലെ ഏറ്റവും വലിയ ഫെമിനിസ്റ്റ് നരേന്ദ്ര മോദിയെന്ന് കങ്കണ റണാവത്ത്

ഷീബ വിജയൻ
ന്യൂഡല്‍ഹി I ലോകത്തിലെ ഏറ്റവും വലിയ ഫെമിനിസ്റ്റ് നമ്മുടെ പ്രധാനമന്ത്രിയെന്ന് നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത്. പ്രധാനമന്ത്രി അധികാരത്തിൽ വന്നതുമുതൽ സ്ത്രീകൾക്കുവേണ്ടി അദ്ദേഹം അക്ഷീണം പ്രവർത്തിച്ചു വരികയാണെന്നും എന്നാല്‍ ഇതൊന്നും ഒരിക്കലും പുറത്തു കാണിക്കാതെ പ്രവർത്തിക്കുകയാണെന്നും കങ്കണ പറഞ്ഞു. രാജ്യത്തെ സ്ത്രീകളുടെ ജീവിതം സുഗമമാക്കുന്നതിന് മോദി നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് കങ്കണ ഒരു അഭിമുഖത്തില്‍ പറഞ്ഞു. 'ലോകത്തിലെ ഏറ്റവും വലിയ ഫെമിനിസ്റ്റാണ് അദ്ദേഹം. അധികാരത്തിലെത്തിയ ശേഷം അദ്ദേഹം ആദ്യം ചെയ്തത് ശൗചാലയങ്ങൾ നിർമ്മിക്കുക എന്നതായിരുന്നു, അദ്ദേഹം എന്താണ് ചെയ്യുന്നതെന്ന് എല്ലാവരും ആശ്ചര്യപ്പെട്ടു. പിന്നെ സ്ത്രീകൾക്ക് വിറകുകീറേണ്ടിവരാതിരിക്കാൻ ഗ്യാസ് ഓവൻ നൽകി. സ്ത്രീകളെ ബാങ്ക് അക്കൗണ്ടുകൾ തുറക്കാൻ പ്രേരിപ്പിച്ചു, പിന്നെ രാഷ്ട്രീയത്തിൽ സംവരണം നൽകി'. കങ്കണ പറഞ്ഞു. സ്ത്രീകൾക്ക് വേണ്ടി ഇത്രയധികം കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം ഒരിക്കലും പുറത്ത് കാണിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ASASAS