റെക്കോർഡ് കളക്ഷനുമായി 'കൂലി'; ആദ്യ ദിവസം നേടിയത് 150 കോടി

ഷീബ വിജയൻ
കൊച്ചി I ആദ്യ ദിനം തന്നെ റെക്കോർഡ് കളക്ഷനുമായി രജനീകാന്തിൻ്റെ കൂലി. ആദ്യ ദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന തമിഴ് ചിത്രമെന്ന റെക്കാർഡാണ് കൂലി സ്വന്തമാക്കിയത്. 150 കോടി ഇതിനകം കടന്നു. ഇതുവരെ റെക്കോർഡ് നിലനിർത്തിയരുന്നത് വിജയ് അഭിനയിച്ച `ലിയോ' ആയിരുന്നു. ലിയോ ആദ്യ ദിവസം നേടിയത്148 കോടിയായിരുന്നു. തമിഴ്നാട്ടിൽനിന്ന് മാത്രം ആദ്യ ദിനം നേടിയത് 30 കോടി രൂപയാണെന്നാണ് റിപ്പോർട്ടുകൾ. കേരളം, ആന്ധ്ര പ്രദേശ് എന്നിങ്ങനെ അയൽ സംസ്ഥാനങ്ങളിലും വലിയ സ്വീകരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. കേരളത്തിൽനിന്ന് പത്ത് കോടി, ആന്ധ്ര-18 കോടി, കർണാടകയിൽനിന്ന് 14-15 കോടി എന്നിവ നേടിയെന്നാണ് റിപ്പോർട്ടുകൾ. ആഗോള ബോക്സ് ഓഫിസ് കളക്ഷൻ ഏകദേശം 75 കോടി വരുമെന്നാണ് റിപ്പോർട്ട്.
ചിത്രത്തിൽ രജനീകാന്തിനെ കൂടാതെ ബോളിവുഡ് സൂപ്പർ സ്റ്റാർ ആമിർ ഖാൻ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. രജനീകാന്തിന് പുറമേ, നാഗാർജുന, ശ്രുതി ഹാസൻ, സൗബിൻ ഷാഹിർ, സത്യരാജ്, ഉപേന്ദ്ര റാവു എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. തമിഴ് സിനിമയിലെ നിരവധി റെക്കോർഡുകൾ കൂലി ഇതിനകം തന്നെ തകർത്തു കഴിഞ്ഞു. പ്രീ-ബുക്കിംഗ് വിൽപ്പനയിൽ 100 കോടിയിലധികം രൂപ നേടി. ആഗോള ബോക്സ് ഓഫിസിൽ ചിത്രം ഏകദേശം 300 കോടി രൂപ ശേഖരിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
അതിനിടെ കൂലിയുടെ റിലീസിനു പിന്നാലെ ചിത്രത്തിന്‍റെ വാജ പതിപ്പ് പുറത്തിറങ്ങി. നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന വെബ്സൈറ്റുകളിലും ടെലഗ്രാം ഗ്രൂപ്പുകളിലുമാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് ലഭ്യമാകുന്നത്. 240പി റിപ്പുകൾ മുതൽ പ്രീമിയം ക്വാളിറ്റിയുള്ള 1080പി പ്രിന്റുകൾ വരെയുള്ള വിവിധ പതിപ്പുകളിൽ സിനിമ പ്രചരിക്കുന്നുണ്ട്.
SSADSADSA