ബാരമുള്ളയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ഒരു സൈനികന് വീരമൃത്യൂ

ഷീബ വിജയൻ
ന്യൂഡൽഹി I ജമ്മു കാശ്മീരിലെ ബാരാമുള്ളയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടിയിൽ ഒരു ഇന്ത്യൻ സൈനികന് വീരമൃത്യൂ. നിയന്ത്രണരേഖയോട് ചേർന്ന് ഉറി സെക്ടറിലെ ചുരാണ്ട ഗ്രാമത്തിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരരെ തുരത്തുന്നതിനിടെയായിരുന്നു ഏറ്റുമുട്ടൽ. ബാനത് അനിൽകുമാർ എന്ന സൈനികനാണ് ദൗത്യത്തിനിടെ ജീവൻ നഷ്ടമായതെന്ന് സൈന്യം അറിയിച്ചു. കശ്മീരിലെ കുൽഗാമിൽ രണ്ട് സൈനികർ വീരമൃത്യവരിച്ച ഏറ്റുമുട്ടൽ കഴിഞ്ഞ് മൂന്നാം ദിനമാണ് ഉറിയിലും സമാന സംഭവം റിപ്പോർട്ട് ചെയ്തത്.
ZZXSZ