കെ.ടി ജലീൽ വിരമിക്കൽ പ്രഖ്യാപനം പിൻവലിക്കുന്നു, തവനൂരിൽ മത്സരിക്കുമെന്ന് സൂചന

ഷീബ വിജയൻ
മലപ്പുറം I വിരമിക്കൽ പ്രഖ്യാപനം പിൻവലിച്ച് നിയമസഭാ തിരഞ്ഞെടുപ്പിൽ കെ.ടി ജലീൽ വീണ്ടും തവനൂരിൽ മത്സരിച്ചേക്കുമെന്ന് റിപ്പോർട്ട്. തവനൂർ മണ്ഡലത്തിൽ ജലീലിനല്ലാതെ മറ്റാർക്കും ജയിച്ചു കയറാനാകില്ലെന്ന് പാർട്ടി വിലയിരുത്തലിനെ തുടർന്നാണ് ജലീൽ മത്സരത്തിനൊരുങ്ങുന്നത്. കഴിഞ്ഞ വർഷം ഒക്ടോബർ രണ്ടിനായിരുന്നു ജലീൽ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. പ്രഖ്യാപനം കഴിഞ്ഞ് ഒരു വർഷം കഴിയുമ്പോഴേക്കും തീരുമാനങ്ങൾ മാറിമറയുകയാണ്. പൂർണമായും എൽ.ഡി.എഫ് മണ്ഡലം അല്ലാത്ത തവനൂരിൽ യു.ഡി.എഫിൽ നിന്നു കൂടി വോട്ട് സമാഹരിച്ചാണ് ജയിലിൽ വിജയിച്ചു കയറുന്നത്. മറ്റൊരാൾക്ക് അത് സാധ്യമായേക്കില്ലെന്ന പാർട്ടിയുടെ വിലയിരുത്തലാണ് ഇതിനു പിന്നിൽ.
AWADAsa