ഒഡീഷയിലും വോട്ടിംഗിൽ വൻ ക്രമക്കേട്; ആരോപണവുമായി കോൺഗ്രസ്

ഷീബ വിജയൻ
ഭുവനേശ്വര്‍ I കഴിഞ്ഞ വര്‍ഷം ഒഡീഷയിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്‌സഭാ തെരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നെന്ന് ആരോപിച്ച് കോൺഗ്രസ് സംസ്ഥാന നേതൃത്വം രംഗത്ത്. തെരഞ്ഞെടുപ്പ് ദിവസം വൈകുന്നേരം അഞ്ച് മുതല്‍ ഒമ്പതു വരെ 42 ലക്ഷം പേർ വോട്ട് ചെയ്തു. വൈകുന്നേരം ഇത്രയും വലിയ അളവില്‍ ജനങ്ങള്‍ എങ്ങനെയാണ് വോട്ട് ചെയ്യാനെത്തിയതെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഭക്തചരണ്‍ ദാസ് ചോദിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെഡിക്ക് ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ കഴിഞ്ഞില്ല. നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെഡി 51 സീറ്റുകളില്‍ വിജയിച്ചു. പക്ഷെ ഒരു ലോക്‌സഭാ മണ്ഡലത്തില്‍ പോലും വിജയിക്കാന്‍ കഴിഞ്ഞില്ല. ചില ലോക്‌സഭ മണ്ഡലങ്ങളിലെ അഞ്ചോ ആറോ നിയമസഭ മണ്ഡലങ്ങളില്‍ ബിജെഡി സ്ഥാനാര്‍ഥിക്കായിരുന്നു മുന്‍തൂക്കം. എന്നാല്‍ അവര്‍ക്കൊന്നും എംപിമാരാകാന്‍ കഴിഞ്ഞില്ല. എങ്ങനെയാണിതെന്നും ഭക്തചരണ്‍ ദാസ് ചോദിച്ചു. കോണ്‍ഗ്രസ് സംസ്ഥാനത്ത് ഒരു സീറ്റിലാണ് വിജയിച്ചത്.
DFGFGGD