പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബംഗളൂരുവിൽ


ഷീബ വിജയൻ 

ബംഗളൂരു I പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ബംഗളൂരുവിൽ. ബംഗളൂർ മെട്രോയുടെ യെല്ലോ ലൈനിന്‍റെ ഉദ്ഘാടനം അടക്കം വിവിധ പദ്ധതികൾ പ്രധാനമന്ത്രി നാടിന് സമർപ്പിക്കും. ആർവി റോഡ് മുതൽ ബൊമ്മസാന്ദ്ര വരെ 16 സ്റ്റേഷനുകളുമായി 19 കിലോമീറ്റർ ദൂരം യാത്ര ചെയ്യാവുന്ന നമ്മ മെട്രോയുടെ യെല്ലോ ലൈൻ തെക്കൻ ബംഗളൂരുവിലെ ട്രാഫിക് കുരുക്കിന് വലിയ ആശ്വാസമാണ്. 25 മിനിറ്റ് കൂടുമ്പോൾ സർവീസ് നടത്തുന്ന മൂന്ന് മെട്രോ ട്രെയിനുകളാണ് ഈ ലൈനിലുള്ളത്. ഇവയെല്ലാം ഡ്രൈവറില്ലാ ട്രെയിനുകളാണെന്നതാണ് മറ്റൊരു പ്രത്യേകത. 7160 കോടി രൂപ ചെലവിട്ടാണ് യെല്ലോ ലൈൻ നിർമിച്ചത്. യെല്ലോ ലൈൻ കൂടി പ്രവർത്തനം തുടങ്ങുന്നതോടെ ബംഗളൂരുവിന്‍റെ 96 കിലോമീറ്റർ ദൂരം മെട്രോ ലൈൻ കണക്റ്റിവിറ്റിയുള്ളതാകും. ബംഗളൂരു മെട്രോയുടെ മൂന്നാം ഘട്ടത്തിന്‍റെ ഉദ്ഘാടനവും മോദി നിർവഹിക്കും.

article-image

AEFFSFSG

You might also like

  • Straight Forward

Most Viewed