തമിഴ് ഭാഷയുടെയും നാഗരികതയുടെയും മഹത്വം പ്രദര്‍ശിപ്പിക്കാന്‍ പിന്തുണ നല്‍കണമെന്ന് മോദിയോട് കമൽഹാസൻ


ശാരിക

ചെന്നൈ l കെ.എസ് തമിഴ്നാട്ടിലെ കീലടി സംസ്കാരത്തെ പുരാതന സംസ്കാരങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ട് കമൽ ഹാസൻ. രാജ്യസഭാ എംപി ആയതിന് ശേഷം പ്രധാനമന്തിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കമൽഹാസൻ ഇക്കാര്യം ആവശ്യപ്പെട്ടത്.

‘‘ഇന്ന്, ബഹുമാനപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിയെ കാണാൻ എനിക്ക് അവസരം ലഭിച്ചു. തമിഴ്‌നാട്ടിലെ ജനങ്ങളുടെ പ്രതിനിധി എന്ന നിലയിലും ഒരു കലാകാരൻ എന്ന നിലയിലും ഞാൻ അദ്ദേഹത്തിന് മുന്നിൽ കുറച്ച് അഭ്യർത്ഥനകൾ വെച്ചു, അവയിൽ ഏറ്റവും പ്രധാനം കീലാടിയുടെ പൗരാണികതയെ വേഗത്തിൽ തിരിച്ചറിയുക എന്നതായിരുന്നു.
തമിഴ് നാഗരികതയുടെ മഹത്വവും തമിഴ് ഭാഷയുടെ കാലാതീതമായ മഹത്വവും ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുന്നതിന് തമിഴ് ജനതയ്ക്ക് പിന്തുണ നൽകണമെന്ന് ഞാൻ പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു....’’ കമല്‍ ഹാസന്‍ സോഷ്യൽ മീഡിയയിൽ കുറിച്ചു.

article-image

fghfh

You might also like

  • Straight Forward

Most Viewed