നിമിഷപ്രിയ കേസ് ഇന്ന് സുപ്രീംകോടതിയിൽ, ചർച്ചകൾക്കായി മധ്യസ്ഥ സംഘത്തെ നിയോഗിക്കണമെന്ന് ഹർജിക്കാർ


ഷീബ വിജയൻ


ന്യൂഡൽഹി I  യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട ഹർജി സുപ്രീംകോടതി ഇന്നു പരിഗണിക്കും. കോടതി നടപടികൾ ആരംഭിക്കുന്ന ഉടൻ അറ്റോർണി ജനറൽ കേന്ദ്ര സർക്കാരിന്‍റെ ഭാഗത്തുനിന്നും ചർച്ചകളുണ്ടായെന്നും വധശിക്ഷ നീട്ടിവെച്ചതായും സുപ്രീംകോടതിയിൽ അറിയിക്കും.

അതിനിടെ, മധ്യസ്ഥ സംഘത്തെ ചർച്ചകൾക്കായി നിയോഗിക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെടും. കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ പ്രതിനിധിയെ കൂടി ഉൾപ്പെടുത്തി സംഘത്തെ നിയോഗിക്കണമെന്നാണ് ആവശ്യം.

article-image

ZDDVCZVC

You might also like

  • Lulu Exchange
  • Straight Forward

Most Viewed