സില്‍വര്‍ ലൈനിന് ബദലലായി സെമി ഹൈസ്പീഡ് പാത പരിഗണനയില്‍; നിലപാട് കേരളത്തെ അറിയിക്കാമെന്ന് കേന്ദ്രം


ഷീബ വിജയൻ

ന്യൂഡല്‍ഹി: സില്‍വര്‍ലൈന്‍ പദ്ധതിക്ക് ബദലായി ഇ.ശ്രീധരന്‍ നിര്‍ദേശിച്ച സെമി ഹൈസ്പീഡ് പാത പരിഗണനയിലെന്ന് കേന്ദ്രം. ഇക്കാര്യം കേന്ദ്ര സര്‍ക്കാര്‍ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായുള്ള കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചതെന്നാണ് വിവരം. ഇ.ശ്രീധരന്‍ ഡല്‍ഹിയിലെത്തി കേന്ദ്ര മന്ത്രിയെ കാണും. അതിന് ശേഷം ഇക്കാര്യത്തിലുള്ള നിലപാട് കേന്ദ്രം കേരളത്തെ ഔദ്യോഗികമായി അറിയിക്കും.

പരമാവധി 200 കിലോമീറ്റർ വേഗത്തിൽ, സ്റ്റാൻഡേഡ് ഗേജിലുള്ള ‘സ്റ്റാൻഡ് എലോൺ പാത’യാണ് സില്‍വര്‍ലൈനിനുള്ള ഇ.ശ്രീധരന്‍റെ ബദൽ. പാതയിൽ ഏറിയ പങ്കും തൂണുകളിലും തുരങ്കങ്ങളിലുമായിരിക്കണം, ഓരോ 30 കിലോമീറ്ററിലും സ്റ്റേഷൻ വേണം, പാത കണ്ണൂർ വരെ മതി എന്നിവ മാത്രമാണ് വ്യത്യസ്തമായി ശ്രീധരൻ പറഞ്ഞത്.

article-image

bvbvdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed