തൃണമൂല്‍ സ്ഥാനാർഥിയായുള്ള പത്രിക തള്ളി; അൻവറിന് സ്വതന്ത്രനായി മത്സരിക്കാം


ഷീബ വിജയൻ

മലപ്പുറം: നിലന്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പി.വി.അന്‍വർ സമർപ്പിച്ച ഒരു നാമനിര്‍ദേശപത്രിക തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി സമര്‍പ്പിച്ച പത്രികയാണ് തള്ളിയത്. എന്നാല്‍ സ്വതന്ത്രനായി മത്സരിക്കാനുളള അന്‍വറിന്‍റെ പത്രിക സ്വീകരിച്ചു.

പത്ത് പേര്‍ ഒപ്പിടണമെന്ന വ്യവസ്ഥ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തൃണമൂല്‍ സ്ഥാനാര്‍ഥിയായി മത്സരിക്കാനുള്ള പത്രിക തള്ളിയത്. ഇക്കാര്യത്തിൽ പുനഃപരിശോധന ആവശ്യപ്പെട്ട് അൻവർ രംഗത്തെത്തിയിട്ടുണ്ട്. വൻ പ്രകടനമായി നിലമ്പുർ താലൂക്ക് ഓഫീസിലെത്തിയാണ് അൻവർ തിങ്കളാഴ്ച പത്രിക സമർപ്പിച്ചത്. പുതിയ മുന്നണി രൂപീകരിക്കുന്നതായി പി.വി. അന്‍വര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. 'ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണി' എന്നാണ് പുതിയ മുന്നണിയുടെ പേര്.

article-image

adfszdfadsadfsdas

You might also like

  • Lulu Exchange
  • Straight Forward

Most Viewed