ഉറിയില്‍ നുഴഞ്ഞുകയറ്റ ശ്രമം; ഏഴ് ഭീകരരെ വധിച്ച് സൈന്യം

ഉറിയില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം. സാംബ സെക്ടറിലൂടെ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഏഴ് ഭീകരരെ സൈന്യം വധിച്ചു. കൊല്ലപ്പെട്ടവര്‍ ജെയ്‌ഷെ-ഇ-മുഹമ്മദ് ഭീകരരാണെന്നാണ് റിപ്പോര്‍ട്ട്. പന്ത്രണ്ടോളം ഭീകരരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. മറ്റുള്ളവര്‍ പാക്കിസ്ഥാന്‍ അതിര്‍ത്തി കടന്ന് രക്ഷപെട്ടെന്നാണ് സൂചന.
അതേസമയം ഇന്ത്യ-പാക് സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്‍റെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേർന്നു. ഡൽഹിയിൽ ചേർന്ന യോഗത്തിൽ സംയുക്ത സൈനിക മേധാവി അനിൽ ചൗഹാനും മൂന്ന് സൈനിക മേധാവിമാരും പങ്കെടുത്തു.
RSRRDTERDETW3