ശ്രീനഗറില്‍ കുടുങ്ങി അമ്പതോളം മലയാളി വിദ്യാര്‍ഥികള്‍


ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ശ്രീനഗറില്‍ കുടുങ്ങി മലയാളി വിദ്യാര്‍ഥികള്‍. ഡിസൈനിംഗ് കോഴ്‌സ് ചെയ്യുന്ന അമ്പതോളം വിദ്യാര്‍ഥികളാണ് കുടുങ്ങിയത്. അതിര്‍ത്തിയില്‍ സംഘര്‍ഷം ആരംഭിച്ചപ്പോള്‍ തന്നെ നാട്ടിലേക്ക് പോകാന്‍ ഇവര്‍ ടിക്കറ്റെടുത്തെങ്കിലും വിമാനത്താവളങ്ങള്‍ അടച്ചതോടെ പ്രതിസന്ധിയിലായി. റോഡ് മാര്‍ഗം ജമ്മുവിലെത്തി ട്രെയിൻ കയറി വരാന്‍ ശ്രമിച്ചെങ്കിലും ഇതിനും സാധിച്ചില്ലെന്ന് വിദ്യാർഥികൾ പറയുന്നു. മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്നാണ് ജമ്മു-ശ്രീനഗർ ഹൈവേയിലുള്ള യാത്ര തടസപ്പെട്ടത്.

article-image

FSFDSFDSDFS

You might also like

  • Lulu Exchange
  • Straight Forward

Most Viewed