സൈനിക മേധാവിമാരുമായി കൂടിക്കാഴ്ച നടത്തി പ്രതിരോധമന്ത്രി

സൈനിക മേധാവിമാരുമായി കൂടിക്കാഴ്ച നടത്തി പ്രതിരോധമന്ത്രി. ഡൽഹിയിൽ ചേർന്ന യോഗത്തിൽ സംയുക്ത സൈനിക മേധാവി അനിൽ ചൗഹാനും മൂന്ന് സൈനിക മേധാവിമാരും പങ്കെടുത്തു. പ്രതിരോധ മന്ത്രി ഉടൻതന്നെ പ്രധാനമന്ത്രിയെ വസതിയിൽ ചെന്നുകാണുമെന്നാണ് റിപ്പോർട്ട്. അദ്ദേഹം സ്ഥിതിഗതികൾ പ്രധാനമന്ത്രിയെ ധരിപ്പിക്കും.
അതേസമയം, അതിർത്തിയിൽ പാക് സൈന്യം നടത്തിയ ഷെൽ ആക്രമണത്തിൽ ഒരാൾ കൂടി മരിച്ചു. പൂഞ്ചിലാണ് രണ്ടാമത്തെ മരണം റിപ്പോർട്ട് ചെയ്തത്. നേരത്തെ, ഉറിയിലുണ്ടായ ഷെൽ ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടിരുന്നു.
ACSCADSADSFADS