വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ ഹൃദയാഘാതം മൂലം എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റ് മരിച്ചു


വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ ഹൃദയാഘാതം മൂലം എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റ് മരിച്ചു. ശ്രീനഗറിൽ നിന്നുള്ള വിമാനം ഡൽഹിയിൽ ലാൻഡ് ചെയ്തതിന് പിന്നാലെ പൈലറ്റിന് ഹൃദയാഘാതമുണ്ടാകുകയായിരുന്നു. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതിന് ശേഷമായിരുന്നു സംഭവം. വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ പൈലറ്റിന് ശാരീരിക അസ്വസ്ഥതകൾ ഉണ്ടാകുകയായിരുന്നു. കാബിനിനുള്ളിൽ ഛർദിച്ച പൈലറ്റിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജീവനക്കാരന്റെ മരണത്തിൽ എയർ ഇന്ത്യ ദുഃഖം രേഖപ്പെടുത്തി.

ഇതുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അധികൃതരുമായി ചേർന്ന് പൈലറ്റിന്റെ കുടുംബാംഗങ്ങൾക്ക് സാധ്യമായ സഹായമെല്ലാം ചെയ്യുമെന്നും വിമാന കമ്പനി അറിയിച്ചു. പൈലറ്റിന്റെ കുടുംബാംഗങ്ങളുടെ സ്വകാര്യതമാനിച്ച് മരണത്തിൽ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് എയർ ഇന്ത്യ അറിയിച്ചിട്ടുണ്ട്. 28കാരനായ പൈലറ്റും മരിച്ചിട്ടുണ്ട്.

നേരത്തെ പൈലറ്റുമാരുടെ വിശ്രമം സംബന്ധിച്ച് ഡി.ജി.സി.എ ചില നിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ഫെബ്രുവരിയിലായിരുന്നു ഡി.ജി.സി.എയുടെ നിർദേശങ്ങൾ. പൈലറ്റുമാരുടെ വിശ്രമസമയം 36 മണിക്കൂറിൽ നിന്ന് 48 ആക്കി ഉയർത്തണമെന്നായിരുന്നു ഡി.ജി.സി.എയുടെ പ്രധാന നിർദേശം. ആവശ്യത്തിന് വിശ്രമം ലഭിക്കാത്തത് മൂലം പൈലറ്റുമാർക്കുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ കുറക്കുകയായിരുന്നു ഇതിലൂടെ ലക്ഷ്യമിട്ടത്.

article-image

െംമെംമ

You might also like

  • Lulu Exchange
  • Straight Forward

Most Viewed