പഞ്ചാബിൽ ആം ആദ്മി പാർട്ടി എംഎൽഎ വെടിയേറ്റു മരിച്ചു


പഞ്ചാബിൽ ആം ആദ്മി പാർട്ടി എംഎൽഎ വെടിയേറ്റു മരിച്ചു. ലുധിയാന വെസ്റ്റ് എംഎൽഎ ഗുർപ്രീത് ഗോഗിയാണ്‌ മരിച്ചത്. എങ്ങനെ വെടിയേറ്റുവെന്നത് വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. രാത്രി 12 മണിയോടെയാണ് സംഭവം. ഡിഎംസി ആശുപത്രിയിൽ മരണം സ്ഥിരീകരിച്ചതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ജസ്കരൻ സിംഗ് തേജ അറിയിച്ചു.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചിരിക്കുകയാണ്. വെടിയേറ്റയുടൻ ഇദ്ദേഹത്തെ ദയാനന്ദ് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. 2022ലാണ് ഗോഗി എഎപിയിൽ ചേർന്നത്. ലുധിയാന (വെസ്റ്റ്) നിയമസഭാ മണ്ഡലത്തിൽ നിന്ന് മത്സരിച്ച ഗോഗി രണ്ട് തവണ എം.എൽ.എയായ ഭരത് ഭൂഷൺ ആഷുവിനെ പരാജയപ്പെടുത്തിയിരുന്നു.

article-image

sdesd

You might also like

  • Lulu Exchange
  • Straight Forward

Most Viewed