കേരളത്തിലെ പാചകവാതക പ്രതിസന്ധി: ആശുപത്രികൾക്കും സ്കൂളുകൾക്കും മുൻഗണന; പൂഴ്ത്തിവെപ്പിനെതിരെ കർശന നടപടി


ഷീബ വിജയൻ I കേരളം

സംസ്ഥാനത്തെ ഗാർഹികേതര പാചകവാതക ക്ഷാമം പരിഹരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു. പാചകവാതക വിതരണത്തിൽ കൃത്യമായ മുൻഗണനാ ക്രമം നിശ്ചയിക്കാനും പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയാൻ പ്രത്യേക എൻഫോഴ്‌സ്‌മെന്റ് സംഘത്തെ നിയോഗിക്കാനും യോഗം നിർദ്ദേശിച്ചു.

ആശുപത്രികൾ, വൃദ്ധസദനങ്ങൾ, സ്കൂളുകൾ, അനാഥാലയങ്ങൾ, ജനകീയ അടുക്കളകൾ, ഐടി പാർക്കുകൾ എന്നിവർക്ക് വിതരണത്തിൽ മുൻഗണന നൽകും. ശ്മശാനങ്ങളുടെ പ്രവർത്തനം തടസ്സപ്പെടാത്ത രീതിയിൽ ഗ്യാസ് ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി പ്രത്യേകം നിർദ്ദേശിച്ചു. വിതരണവും സ്റ്റോക്കും നിരീക്ഷിക്കാൻ സംസ്ഥാന-ജില്ലാ തലങ്ങളിൽ മോണിറ്ററിംഗ് കമ്മിറ്റികൾ രൂപീകരിക്കും. ഗാർഹിക സിലിണ്ടറുകൾ വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് തടയാൻ റവന്യൂ, പോലീസ്, സിവിൽ സപ്ലൈസ് വകുപ്പുകൾ സംയുക്ത പരിശോധന നടത്തും. കൂടാതെ, മണ്ണെണ്ണ വിതരണം ഊർജിതമാക്കാനും ഗാർഹികേതര സിലിണ്ടറുകളുടെ വിഹിതം വർധിപ്പിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടാനും തീരുമാനമായിട്ടുണ്ട്.

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed