പൊതുസ്ഥലത്ത് അശ്ലീല പ്രദർശനം: വിദേശി വനിതകൾക്കെതിരെ ഒമാൻ പോലീസിന്റെ നടപടി
ഷീബ വിജയൻ
മസ്കത്ത്: പൊതുമര്യാദകൾ ലംഘിക്കുന്ന രീതിയിൽ വസ്ത്രധാരണം നടത്തുകയും പെരുമാറുകയും ചെയ്ത വിദേശി വനിതകളെ റോയൽ ഒമാൻ പോലീസ് തടഞ്ഞു. ഏഷ്യൻ, അറബ് വംശജരായ ഒരു കൂട്ടം സ്ത്രീകൾക്കെതിരെയാണ് നടപടി. പൊതുസ്ഥലങ്ങളിൽ അശ്ലീലമായ രീതിയിൽ വസ്ത്രമണിഞ്ഞതും സമൂഹ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതുമാണ് ഇവർക്കെതിരെയുള്ള കുറ്റം. ഇവർക്കെതിരെയുള്ള നിയമ നടപടികൾ പൂർത്തിയാക്കി വരികയാണെന്ന് ഒമാൻ പോലീസ് ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.
acsddaadsdsa


